KeralaNews

നേപ്പാളിൽ ഭൂചലനം. 7.1 തീവ്രത ; ഉത്തരേന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 6.35-നാണ് ഭൂചലനമുണ്ടായത്. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു.

നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47-ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker