KeralaNews

കൈകാണിച്ചിട്ട് നിര്‍ത്താതെ പോയി,പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ കാറില്‍ നിന്നും ലഭിച്ചത് കോടികളുടെ മയക്കുമരുന്ന്‌;നഴ്‌സിങ് വിദ്യാര്‍ത്ഥിനിയടക്കം പിടിയില്‍

കൊത്തി:തൃപ്പൂണിത്തുറയിൽ കാറിൽകടത്തിയ കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ട് പേർ പിടിയിൽ. വാഹനപരിശോധനക്കിടെ  വെട്ടിച്ചുകടന്ന സംഘത്തെ പൊലീസ്  പിന്തുടർന്നാണ്  പിടികൂടിയത്. നഴ്സിങ് വിദ്യാർത്ഥിനിയാണ്  കൊച്ചിയിലെ ലഹരിമാഫിയക്കായി  ബാംഗ്ലൂരുവിൽ നിന്ന് എംഡിഎംഎ കടത്തിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. 

ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശ്ശേരി സ്വദേശിനി വർഷ എന്നിവരാണ് തൃപ്പുണിത്തുറ  ഹിൽപാലസ്  പൊലീസിന്റെ പിടിയിലായത്. ഉച്ചക്ക്  കൊച്ചിയിലേക്ക്  വരുന്നതിനിടെ കരിങ്ങാച്ചിറയിൽ പൊലീസിന്റെ വാഹനപരിശോധനയാണ്  കേസിൽ ട്വിസ്റ്റായത്. പൊലീസ്  കൈകാണിച്ചെങ്കിലും  സംഘം കാർ നിർത്താതെ പാഞ്ഞു. പിന്നാലെ പൊലീസും. ഇരുമ്പനതെത്തിയോടെ പൊലീസിന്റെ  കണ്ണുവെട്ടിക്കാൻ നടത്തിയ നീക്കം ലഹരിസംഘത്തിന് വിനയായി. കാർ ഷോറൂമിലേക്കാണ് ലഹരിസംഘം കാർ ഓടിച്ചുകയറ്റിയത്.  

വഴിയടഞ്ഞതോടെ ഓടിരക്ഷപെടാൻ ശ്രമിച്ചവരെ പിന്നാലെയെത്തിയ പൊലീസ് പിടികൂടി. കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി. ബാംഗ്ലൂരുവിൽ നിന്നാണ്  ലഹരിമാരുന്നെത്തിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബാംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയായ വർഷ  ഇന്ന് രാവിലെയാണ് കോട്ടയത്ത്‌ എത്തിയത്. ഇവിടെ നിന്ന് തലയോലപ്പറമ്പിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരി  മരുന്ന് കൈമാറാൻ വരുന്നതിനിടെയാണ്  പിടിയിലായത്.

കോട്ടയം സ്വദേശി ഇജാസാണ് പൊലീസിനെ വെട്ടിച്ചുകടന്നത്. ഇജാസാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്നാണ് പിടിയിലായവർ നൽകിയിരിക്കുന്നു മൊഴി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഘത്തിലെ കൂടുതൽപേരെ കുറിച്ചുള്ള സൂചനകളും പൊലീസിന് ലഭിച്ചു. നേരത്തെയും സംഘം സമാനമായ രീതിയിൽ കൊച്ചിയിലേക്ക് ലഹരികടത്തിയിട്ടുണ്ടെന്നാണ് ഹിൽപാലസ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker