‘വ്ലോഗിന് വേണ്ടി നാടകം,ആർക്കോ വേണ്ടി ഇട്ടതുപോലെ, മോഡേൺ കുക്കറി ഷോയാണോ ഉദേശിച്ചത്’; അനുശ്രീയോട് ആരാധകർ!
കൊച്ചി:മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2021 ഏപ്രിലിലായിരുന്നു അനുശ്രീയുടേയും സീരിയല്‍ ക്യാമറമാന്‍ വിഷ്ണുവിന്‍റേയും വിവാഹം. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് നടത്തിയ വിവാഹത്തെക്കുറിച്ച് പിന്നീട് അഭിമുഖങ്ങളിലുടെ താരം തുറന്നുപറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. അമ്മയായതിലെ സന്തോഷവും സോഷ്യല്‍ മീഡിയയില്‍ക്കൂടിയാണ് താരം പങ്കുവെച്ചത്.
കുഞ്ഞ് പിറന്നശേഷം ഭർത്താവുമായി പിരിഞ്ഞ് അമ്മയ്ക്കൊപ്പമാണ് അനുശ്രീയുടെ താമസം. ഏക മകന് ആരവ് എന്നാണ് അനുശ്രീ പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ച ശേഷം സീരിയൽ അഭിനയം അവസാനിപ്പിച്ചിരിക്കുകയാണ് അനുശ്രീ. നല്ല പ്രോജക്ടുകൾ വന്നാൽ തുടർന്നും അഭിനയിക്കണമെന്നാണ് പ്ലാനെന്ന് അനുശ്രീ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
ആറ്റുകാൽ പൊങ്കാല ദിവസം അനുശ്രീയും കുടുംബവും പൊങ്കാല ഇട്ടിരുന്നു. താരം തന്നെയാണ് ഇതിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. പൊങ്കാല വിശേഷങ്ങൾ പങ്കുവെച്ചുള്ള അനുശ്രീയുടെ വീഡിയോ വൈറലായിരുന്നു. ഇടവേളയ്ക്ക് ശേഷം ഇത്തവണ പൊങ്കാല ഇടാന്‍ കഴിഞ്ഞുവെന്ന് യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ അനുശ്രീ പറഞ്ഞു.
അതിലുള്ള സന്തോഷവും അനുശ്രീ പ്രകടിപ്പിച്ചിരുന്നു. പാല്‍പ്പായസവും തെരളിയുമാണ് താരം ചെയ്തത്. പൊടിക്കലും വറുക്കലുമൊക്കെ കഴിഞ്ഞതിന് ശേഷമായാണ് അനുശ്രീ പൊങ്കാല ഇടാനായി പോയത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ ചെയ്തുവെക്കാറുണ്ട് തങ്ങളെന്നും അനുശ്രീ പറഞ്ഞിരുന്നു.
അനുശ്രീയുടെ അമ്മയും ചിറ്റയുമെല്ലാം അനുശ്രീക്കൊപ്പം പൊങ്കാലയിടാനായി എത്തിയിരുന്നു. മകൻ വന്നതിന് ശേഷമുള്ള അനുശ്രീയുടെ ആദ്യ പൊങ്കാല കൂടിയായിരുന്നു കഴിഞ്ഞ് പോയത്. അനുശ്രീയുടെ പൊങ്കാല വീഡിയോ വൈറലായതോടെ നിരവധി പേർ പോസിറ്റീവും നെഗറ്റീവുമായ കമന്റുകളുമായി എത്തി.
വീഡിയോയിലെ അനുശ്രീയുടെ പെരുമാറ്റവും സംസാരവുമെല്ലാമാണ് ആളുകൾ ചിലർ വിമർശിക്കാൻ കാരണമായത്. നല്ല ഭക്തിയോടെ ചെയ്യേണ്ട കാര്യം അനുശ്രീ വെറുതെ കാട്ടിക്കൂട്ടലുകൾ പോലെ ചെയ്തുവെന്നാണ് ചിലർ കമന്റ് ചെയ്തത്. ആര്‍ക്കോ വേണ്ടി കാട്ടിക്കൂട്ടിയത് പോലെയാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ചിലര്‍ ആ അഭിപ്രായം ശരിവെച്ചിരുന്നു.
‘ചിപ്പിയും ആനിയുമൊക്കെ ചെയ്യുന്നത് കാണാനൊരിഷ്ടമുണ്ട്. ഇത് വെറും കാട്ടിക്കൂട്ടലായിപ്പോയി. നല്ല ഭക്തിയോടെ ചെയ്യേണ്ട കാര്യമാണ്. സിംപിളായി പോയാല്‍ മതിയായിരുന്നു. ഇത് വല്ലാതെ ഓവറായെന്ന കമന്റുകളും വീഡിയോയുടെ താഴെയുണ്ടായിരുന്നു. കമന്റ് ബോക്‌സില്‍ മുഴുവനും പൊങ്കാലയാണല്ലോയെന്നായിരുന്നു’ ചിലര്‍ പറഞ്ഞത്.
‘ഇങ്ങനെയാണോ ആറ്റുകാൽ പൊങ്കാല ഇടുന്നത് അനു. ഇത് തെറ്റായ രീതിയായി പോയി…. ദേവിയെ നിന്ദിക്കുന്നതിന് തുല്യം. പൊങ്കാലയിടാനുള്ള ഒരു സാധനവും അടുക്കളയിൽ വേവിച്ചെടുക്കില്ല. അതൊക്കെ പൊങ്കാലയിടുന്ന സ്ഥലത്ത് മാത്രമെ ചെയ്യൂ. അങ്ങനെയല്ലേ എല്ലാ സ്ത്രീകളും ചെയുന്നത്.’
‘അവർക്ക് ദേവിയോടുള്ള ഭക്തിയാണ് മനസിൽ മുഴുവനും. ഇത് വെറുതെ ഒരു പ്രഹസനം മാത്രം. ശുദ്ധമായി ചെയ്യാൻ സാധിക്കില്ലേൽ പൊങ്കാല ഇടാതിരിക്കുക. അല്ലെങ്കിൽ ആചാരപ്രകാരം ദേവിയ്ക്കുവേണ്ടി ഭക്തിയോടുകൂടി പൊങ്കാല അർപ്പിക്കുക. ഇത് കഷ്ടമായി പോയെന്നും’ കമന്റുണ്ടായിരുന്നു.
‘ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വെയിൽ കൊണ്ട് പ്രായം ചെന്ന അമ്മമാരൊക്കെ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു…. അവർ എല്ലാം ഇതിൽ കൂടുതൽ വെയിലും പുകയും കൊണ്ട് തന്നെയാണ് പൊങ്കാല അർപ്പിച്ചത്. അവർ ആരും കാൽ പൊള്ളുന്നു. വെയിൽ കൊള്ളുന്നു… പുക വരുന്നു എന്നൊന്നും പറഞ്ഞില്ലെന്നാണ്’ മറ്റൊരാൾ കുറിച്ചത്.
തന്നെ വിമർശിച്ച് വന്ന കമന്റുകളിൽ അനുശ്രീ ഇതുവരേയും പ്രതികരിച്ചിട്ടില്ല. സീത, അമ്മ മകൾ എന്നീ സീരിയലുകളിലാണ് താരം അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്. അഭിനയത്തിലേക്ക് തിരിച്ച് വരുമെന്നും എന്നാൽ ഇപ്പോൾ ഇല്ല എന്നും അനുശ്രീ നേരത്തെ പറഞ്ഞിരുന്നു. അനുശ്രീയുടെ വീഡിയോകള്‍ക്കെല്ലാം വലിയ പ്രതികരണമാണ് ആരാധകര്‍ നല്‍കാറ്. ഇന്‍സ്റ്റഗ്രാമിലും സജീവമാണ് അനുശ്രീ.