പാലക്കാട്: ഒറ്റപ്പാലത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ യുവാവിന് മര്‍ദനമേറ്റതായി പരാതി. പല്ലാര്‍മംഗലം തെക്കേകാട്ടില്‍ സിനുരാജിനാണ് പരുക്കേറ്റത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി സിനുരാജിന്റെ വീടിനു സമീപത്ത് വച്ചായിരുന്നു ആക്രമണം. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സിനുരാജിന്റെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. നാട്ടുകാര്‍ ഇടപെട്ടാണ് സിനുരാജിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
സിനുരാജിന്റെ ബന്ധുക്കളായ നാലുപേര്‍ക്കെതിരെയാണ് കേസെന്ന് പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. സംഘം ചേര്‍ന്നതിനും ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News