കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ബിരുദ വിദ്യാർഥി റാഗിങ്ങിനിരയായി. ഒന്നാം വർഷ ബിരുദ വിദ്യാർഥി കണ്ണൂർ സ്വദേശി ഷഹസാദ് മുബാറക്കിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നിദാൻ, മുഹമ്മദ് ആഷിഫ്, മുഹമ്മദ് സിഷാൻ, റിസാൻ റഫീഖ് എന്നിവരാണ് പിടിയിലായത്.
നവംബർ അഞ്ചിന് വൈകീട്ടാണ് സംഭവം. കേളേജിലെ ശുചിമുറിയിൽവെച്ചാണ് ഷഹസാദിന് നേരെ ആക്രമണമുണ്ടായത്. മർദനത്തിൽ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു.
കോളേജ് ശുചിമുറിയിൽവെച്ച് 12 പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് ഷഹസാദിന്റെ മാതാവ് ആരോപിച്ചു. റാഗ് ചെയ്ത സംഭവത്തിൽ ഒരു വിദ്യാർഥിയെ സസ്പെൻഡ് ചെയ്തുവെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News