ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; പേര് ‘ജവാദ്’
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ ‘ജവാദ്’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്.
ആന്ധ്രാ-ഒഡീഷ തീരമാണ് നിലവിലെ സഞ്ചാരപാത. ചുഴലിക്കാറ്റ് കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് നിഗമനം. സൗദി അറേബ്യ നിര്‍ദേശിച്ച നാമങ്ങളുടെ പട്ടികയില്‍ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നല്‍കിയത്.
അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇത് പിന്നീട് ജവാദ് ചുഴലിക്കാറ്റായി മാറുമെന്നാണ് നിഗമനം.
കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുമെന്നു പ്രതീക്ഷിച്ചിരുന്ന ചുഴലിക്കാറ്റിന് ലഭിക്കേണ്ട പേരായിരുന്നു ജവാദ്. അവസാനനിമിഷം ന്യൂനമര്‍ദം ദുര്‍ബലമായതോടെ ചുഴലിക്കാറ്റ് രൂപമെടുത്തില്ല. ഇത്തവണയും ജവാദ് പിറക്കാതെ പോകാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാനത്ത് എവിടെയും ഇന്നോ ഇനിയുള്ള ദിവസങ്ങളിലോ മഴ മുന്നറിയിപ്പില്ല. ഇന്ന് രാവിലെ വന്ന മഴ മുന്നറിയിപ്പില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കമെന്നും മഴ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
തെക്ക് കിഴക്കന്‍ അറബികടലില്‍ ചക്രവതച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. മധ്യ കിഴക്കന്‍ അറബികടലില്‍ മഹാരാഷ്ട്ര തീരത്ത് നാളെയോടെ പുതിയ ന്യുന മര്‍ദ്ദം രൂപപ്പെപെട്ടെക്കും. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരളാതീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.