KeralaNews

ഇന്ധന വില വര്‍ധനവിനെതിരെ സി.പി.എം പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ സി.പി.എമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധം. 10 മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പ്രതിഷേധം.

തിരുവനന്തപുരത്ത് എ വിജയരാഘവനും, ആനത്തലവട്ടം ആനന്ദനും, കൊല്ലത്ത് തോമസ് ഐസക്കും, തൊടുപുഴയില്‍ എം.എം മണിയും, കോട്ടയത്ത് കെ.ജെ തോമസും, പെരുമ്പാവൂരില്‍ എം.സി ജോസഫൈനും, കണ്ണൂരില്‍ ഇ.പി ജയരാജനും, പിലാത്തറയില്‍ പി.കെ ശ്രീമതി ടീച്ചറും പങ്കെടുക്കും.

അതേസമയം കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിരുന്നു. മുന്‍പും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറയ്ക്കുകയുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker