KeralaNews

കൊല്ലം, കണ്ണൂർ, തിരുവനന്തപുരം: കൊവിഡ് രോഗികൾ

കണ്ണൂർ:ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു പേര്‍ സിഐഎസ്എഫുകാരാണ്.
കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1413 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 58കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തില്‍ എത്തിയ കൊളച്ചേരി സ്വദേശി 65കാരന്‍, ഇതേ വിമാനത്തിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി 29കാരന്‍, ഹിമാചല്‍ പ്രദേശ് സ്വദേശി 33കാരന്‍, ഇതേ ദിവസം ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി 6ഇ 7974 വിമാനത്തിലെത്തിയ ഡല്‍ഹി സ്വദേശി 29കാരന്‍, ഉത്തര്‍പ്രദേശ് സ്വദേശി 27കാരന്‍ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

കൊല്ലം

കൊല്ലം:ജില്ലയിൽ ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഉറവിടമറിയാത്ത രോഗി കൊല്ലത്തും

1) ബെഹറിനിൽ നിന്ന് വന്ന കുരീപ്പുഴ സ്വദേശി

2) കുവൈറ്റിൽ നിന്ന് വന്ന ഇളമാട് സ്വദേശി

3) ഹരിയാനയിൽ നിന്ന് വന്ന ഇളമാട് സ്വദേശി

4) നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയാലായ പ്രതി

ഇയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല

പാൻ മസാല കേസിൽ അറസ്റ്റിലായ ഇയാളെ പിന്നിട് ജാമ്യത്തിൽ വിട്ടു

പുനലൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ അടക്കം 15 പൊലീസുകാർ നിരിക്ഷണത്തിൽ

തിരുവനന്തപുരം

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

29 വയസുള്ള പുരുഷൻ, കൈമനം പാപ്പനംകോട് സ്വദേശി, ദമാമിൽ നിന്ന് ജൂൺ 20ന് എത്തി.
33 വയസുള്ള പുരുഷൻ, 27 വയസുള്ള സ്ത്രീ, ഇരുവരും പൗഡിക്കോണം സ്വദേശികൾ, ഡൽഹിയിൽ നിന്ന് ജൂൺ ഏഴിന് എത്തി.
27 വയസുള്ള പുരുഷൻ, പേട്ട സ്വദേശി, കുവൈറ്റിൽ നിന്ന് ജൂൺ 16ന് എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button