KeralaNews

സംസ്ഥാനത്ത് 13 ഹാേട്‌സ്‌പോട്ടുകൾ കൂടി

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 13 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1), തൊളിക്കോട് (10, 11, 12), നാവായിക്കുളം (11), കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ (23), കടയ്ക്കല്‍ (7, 8, 10), എറണാകുളം ജില്ലയിലെ കോതമംഗലം (5, 12 സബ് വാര്‍ഡ്), ശ്രീമൂലനഗരം (12), തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), വയനാട് ജില്ലയിലെ തരിയോട് (8, 9 സബ് വാര്‍ഡുകള്‍), പനമരം (സബ് വാര്‍ഡ് 5), പത്തനംതിട്ട ജില്ലയിലെ അടൂര്‍ മുന്‍സിപ്പാലിറ്റി (19, 20, 21), കോഴിക്കോട് ജില്ലിലെ നരിക്കുനി (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

9 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (വാര്‍ഡ് 7, 8, 10, 18), പഴയകുന്നുംമ്മേല്‍ (1, 2, 5, 12), കരകുളം (16), ചെമ്മരുതി (12), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (8), നിരണം (3), കൊല്ലം ജില്ലയിലെ തലവൂര്‍ (15, 19, 20), മണ്‍ട്രോത്തുരുത്ത് (9), കോഴിക്കോട് ജില്ലയിലെ വളയം (1, 11, 12, 13, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ സംസ്ഥാനത്ത് 531 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button