തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിൽ കേരളം വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന പൗരന്മാരുടെ ബാഹുല്യവും ജിവിത ശൈലി രോഗങ്ങളും രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. രാജ്യത്ത് ആകെ 67 ശതമാനം പേർക്ക് കൊവിഡ് വന്നുവെന്നും കേരളത്തിൽ അത് 42 ശതമാനം മാത്രമാണെന്നും ഐസിഎംആർ സിറോ സർവ്വേ കണക്ക് അടിസ്ഥാനമാക്കി മുഖ്യമന്ത്രി പറയുന്നു.
വാക്സിനേഷനിൽ കേരളം വീഴ്ച വരുത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന് വാക്സീൻ തികയുന്നില്ലെന്നും നിയമസഭയിൽ പറഞ്ഞു. കേന്ദ്രത്തോട് കൂടുതൽ വാക്സീൻ ആവശ്യപ്പെടുന്നുണ്ടെന്നും പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിൻ്റെ നിലപാട് പരിതാപകരമാണെന്നാണ് മുഖ്യന്‍റെ പരിഹാസം.
സംസ്ഥാനം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശാസ്ത്രീയമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News