കല്‍പ്പറ്റ: പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു കണ്ടു ഭയന്ന് വീട്ടുകാര്‍. ബോംബാണോ മറ്റെന്തെങ്കിലും അപകടമുണ്ടാക്കുന്ന വസ്തുവാണോ എന്ന ഭയത്തെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിളിച്ചു.
ബത്തേരിക്ക് സമീപം കൈവട്ടമൂല പൂവത്തിങ്കല്‍ രാജന്റെ വീട്ടുപടിക്കലാണ് ഇന്നലെ പുലര്‍ച്ചെ പട്ടില്‍ പൊതിഞ്ഞ വസ്തു കണ്ടത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചു. പരിശോധനയില്‍ പൊതിയില്‍ തേങ്ങയും ആണിയും മഞ്ഞള്‍ പൊടിയുമാണെന്നു കണ്ടെത്തി.
പുതിയ വീടു പണിതു ഗൃഹപ്രവേശം കഴിയാത്തതിനാല്‍ മുന്‍ഭാഗത്തെ വാതില്‍ വീട്ടുകാര്‍ തുറക്കാറില്ലായിരുന്നു. പുലര്‍ച്ചെ പിന്‍ഭാഗത്തെ വാതില്‍ തുറന്ന് ചന്ദ്രന്റെ ഭാര്യ മുറ്റമടിക്കാനെത്തിയപ്പോഴാണ് പട്ടില്‍ പൊതിഞ്ഞ വസ്തു കണ്ടത്. ആരോ കബളിപ്പിക്കാന്‍ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News