എറണാകുളത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം വടുതലയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. വൈപ്പിന്‍ സ്വദേശി സോമരാജനും ഭാര്യ മോനിഷയുമാണ് പിടിയിലായത്. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. സോമരാജ് നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയെന്ന് പോലീസ് പറഞ്ഞു.
എറണാകുളം നോര്‍ത്ത് പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് മറ്റൊരു മാലപൊട്ടിക്കല്‍ കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സോമരാജ് പൊട്ടിച്ചിരുന്ന മാലകള്‍ ഭാര്യ മോനിഷയാണ് വില്‍ക്കാന്‍ സഹായിച്ചിരുന്നത്.
സംഭവം നടന്ന ദിവസം തന്നെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജുവിന്റ നിര്‍ദേശ പ്രകാരം ഡിസിപി ഐശ്വര്യ ഡോഗ്രെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ പൊട്ടിച്ച മാല എരമല്ലൂര്‍ ഉള്ള ജ്വലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു.