ചെെനയിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കൊറോണയിെല്ലെന്ന് സ്ഥിരീകരണം, സംസ്ഥാനത്ത് 3252 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 345 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 07/02/2020ന് ചൈനയിലെ കുന്‍മിംഗ് പ്രദേശത്ത് നിന്ന് എത്തിയ ആളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്തമാക്കി.
വീടുകളില്‍ 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ചെയ്തവര്‍ അതാത് പ്രദേശത്തെ പി.എച്ച്.സി/ ആശുപത്രികളിലെ ഐസോലേഷന്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍മാരെ സമീപിച്ച് മാത്രം അവരവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരത്തില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി മറ്റ് രാജ്യങ്ങളിലേക് യാത്ര പോകാന്‍ തയ്യാര്‍ എടുക്കുന്നവര്‍ അതാത് രാജ്യങ്ങളുടെ ഗൈഡ് ലൈന്‍സ് പരിശോധിച്ച് തീരുമാനം എടുക്കേണ്ടതാണ്.
വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്ന ചൈന, സിംഗപ്പൂര്‍, ജപ്പാന്‍, തായ് ലാന്‍ഡ്, കൊറിയ, മലേഷ്യ, വിയറ്റ്‌നാം എന്നി രാജ്യങ്ങളില്‍ നിന്ന് അല്ലാതെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് നിരീക്ഷണ കാലാവധി അവസാനിപ്പിക്കാവുന്നതും എന്നാല്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം എത്രയും വേഗം അടുത്തുള്ള ആശുപത്രിയുമായി ബന്ധപെടെണ്ടതുമാണ്. 1/2/2020 പുറത്തിറക്കിയ നോവല്‍ കൊറോണ 2019 കേസ് ഡെഫനിഷന്‍ പ്രകാരം 5 എ, 5ബി എന്നിവയില്‍ ചൈന അല്ലാത്ത മറ്റ് രാജ്യങ്ങള്‍ എന്നത് ലോകാരോഗ്യസംഘടനയുടെ പരാമര്‍ശത്തില്‍ കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രാജ്യങ്ങളുടെ പട്ടിക (ചൈന, സിംഗപ്പൂര്‍, ജപ്പാന്‍, തായ് ലാന്‍ഡ്, കൊറിയ, മലേഷ്യ, വിയറ്റ്‌നാം ) ആക്കി മാറ്റിയിരിക്കുന്നു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ. എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍, രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ അല്ലെങ്കില്‍ ആ രാജ്യങ്ങളില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നതായി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്നോ വരുകയാണെങ്കില്‍ മാത്രം 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഈ കാലയളവില്‍ ഇവര്‍ ആരോഗ്യപരമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
ആരോഗ്യ വകുപ്പിന്റെ പരിശീലന പരിപാടികള്‍ പഞ്ചായത്ത് തലത്തില്‍ നടത്തുന്നതിനും വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്ക് പിന്തുണയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മൃഗ സംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിപ്പിക്കുനതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വളരെ വലിയ പങ്ക് വഹിച്ചു. ഇതിന് പുറമെ പഞ്ചായത്ത് ജന പ്രതിനിധികള്‍ വുഹാന്‍ നിന്ന് മടങ്ങിയെത്തിയവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ പിന്തുണ, കൗണ്‍സിലിംഗ്, പൊതു പരിപാടികള്‍ ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥന എന്നിവ കൊറോണ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉര്‍ജ്ജം നല്‍കി.
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും മറ്റ് ഇതര വകുപ്പ് ജീവനക്കാര്‍ക്കും വേണ്ട ഇരുപത്തിനാല്പരിശീലന സഹായികള്‍ വിഡിയോ രൂപത്തില്‍ തയ്യാറാക്കി ‘കേരള ഹെല്‍ത്ത് ഓണ്‍ലൈന്‍ ട്രെയിനിംഗ്’ എന്ന ആരോഗ്യവകുപ്പിന്റെ യുട്യുബ് ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന കണ്‍ട്രോള്‍ റൂമും ജില്ല കണ്‍ട്രോള്‍ റൂമുകളും തമ്മില്‍ പ്രാധാന്യമേറിയ വിവരങ്ങള്‍ കൈമാറുന്നതിനും വിശകലനം ചെയ്യുന്നതിനും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി.
സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പു വരുത്താനായുള്ള ടീമുകളെ വിന്യസിച്ചു. വിമാനത്താവള നിരീക്ഷണത്തിനും, ആശുപത്രി നിരീക്ഷണത്തിനും ഗതാഗത സംവിധാനം ഉറപ്പു വരുത്താനും വേണ്ട മാനവവിഭവശേഷി എല്ലാ ജില്ലകളിലും ഉറപ്പ് വരുത്തിയിട്ടുണ്ട്.
എല്ലാ ജില്ലകളിലേയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ മതിയായ ഭൗതിക സാഹചര്യങ്ങളും പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്.
കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 2656 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ്യമാക്കി.