KeralaNews

‘100 കോടി ക്ലബില്‍’ കണ്‍സ്യൂമര്‍ഫെഡ്,ഓണക്കാലത്ത് നടന്നത് റെക്കോഡ് വില്‍പ്പന

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി കൺസ്യൂമർഫെഡ്. കൺസ്യൂമർഫെഡിലൂടെയും സൂപ്പർമാർക്കറ്റ് മുഖേനെയുമായി 106 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലൂടെയുമാണ് കോടികളുടെ കച്ചവടം നടന്നത്.

106 കോടിയുടെ വിൽപ്പനയിൽ 50 കോടി നേടിയത് സബ്സിഡിയിലൂടെയും 56 കോടി നോൺസബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ്. സംസ്ഥാന, ജില്ല, ഗ്രാമീണ തലത്തിലുള്ള ചന്തകളിലൂടെ ഓഗസ്റ്റ് 19 മുതൽ 28വരെയുള്ള ദിവങ്ങളിലാണ് കൺസ്യൂമർഫെഡിൻ്റെ നേതൃത്വത്തിൽ വിൽപ്പന നടന്നത്. ആവശ്യ സാധനങ്ങൾക്ക് പുറമേ പത്ത് ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങളടക്കം വിൽപ്പന നടത്തിയത്.

അരി ഉൾപ്പെടെ 13 ഇനങ്ങൾ സബസിഡി നിരക്കിൽ ഓണച്ചന്തകളിലൂടെ ലഭ്യമാക്കി. 20 ലക്ഷം കുടുംബങ്ങളിലേക്ക് 6,000 ടൺ അരിയാണ് ഓണച്ചന്തകളിലൂടെ വിൽപ്പന നടത്തിയത്. 1200 ടൺ പഞ്ചസാര, 500 ടൺ അരി, ചെറുപയർ 500 ടൺ, 525 ടൺ ഉഴുന്ന്, 470 ടൺ കടല, 430 ടൺ വൻപയർ, 425 ടൺ തുവര, 450 ടൺ മുളക്, 380 ടൺ മല്ലി എന്നിവയാണ് ഓണക്കാല വിപണിയിലൂടെ വിറ്റത്. വെളിച്ചെണ്ണ മാത്രം 12 ലക്ഷം പായ്ക്കറ്റ് ആണ് വിറ്റുപോയത്.

പൊതുവിപണിയിൽ 1100 വിലവരുന്ന 13 ഇനങ്ങൾ സഹകരണ ഓണച്ചന്തകളിലൂടെ ലഭ്യമാക്കിയത് 462 രൂപയ്ക്കാണ്. ഓണക്കാലത്ത് സംസ്ഥാനത്തെ ഓണച്ചന്തകളിൽ വലിയ തോതിലൂള്ള ജനപങ്കാളിത്തം അനുഭവപ്പെട്ടിരുന്നു. പലയിടത്തും അതിവേഗത്തിൽ സാധനങ്ങൾ തീരുന്ന അവസ്ഥയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker