CrimeKeralaNews

ISRO ഉദ്യോ​ഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; പോലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കി, യുവതിക്കെതിരെ കേസ്‌

കാസർകോട്: പോലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ യുവതി ഹണിട്രാപ്പിൽ കുടുക്കിയതായി പരാതി. കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് കേസ്. ഐ.എ.എസ്., ഐ.എസ്.ആർ.ഒ ഉദ്യോ​ഗസ്ഥ ചമഞ്ഞും ഇവർ തട്ടിപ്പ് നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പൊയിനാച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മിൽ ഇൻസ്റ്റ​ഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട്, യുവാവിന്റെ കൈയില്‍ നിന്നും ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണവും തട്ടിയെന്നാണ് പരാതി. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്റെ രേഖകളും കാണിച്ചിരുന്നു. തുടർന്ന്, വ്യാജരേഖകൾ ചമച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

ഇവർ മുമ്പും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പരാതിയുമായി മുന്നോട്ട് പോയ ഒരു യുവാവിനെ പീഡനക്കേസിൽ കുടുക്കിയതായും ആരോപണമുണ്ട്. യുവതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker