FeaturedHome-bannerKeralaNews

മത്സരചിത്രം തെളിഞ്ഞു; സംസ്ഥാനത്ത് 194 സ്ഥാനാര്‍ത്ഥികള്‍, ചിഹ്നങ്ങള്‍ ഇവയാണ്‌

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം തെളിഞ്ഞു. 194 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. ഇന്നു 10 പേരാണു പത്രിക പിന്‍വലിച്ചത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറച്ചു സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ് (5). കോഴിക്കോട് പതിമൂന്നും കൊല്ലത്തും കണ്ണൂരും 12 വീതവും സ്ഥാനാര്‍ഥികളുണ്ട്.

സംസ്ഥാനത്താകെയുള്ള 194 സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169. ഏറ്റവുമധികം വനിതാ സ്ഥാനാര്‍ഥികളുള്ളത് വടകര മണ്ഡലത്തിലാണ്, 4 പേര്‍. തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണു സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചത്. അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറായതിനു പിന്നാലെ സ്ഥാനാര്‍ഥികള്‍ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നങ്ങളും അനുവദിച്ചു നല്‍കി.

മണ്ഡലങ്ങള്‍, സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ കക്ഷി, ചിഹ്നങ്ങള്‍


തിരുവനന്തപുരം (12 സ്ഥാനാര്‍ഥികള്‍)

പന്ന്യന്‍ രവീന്ദ്രന്‍ – എല്‍ഡിഎഫ് (ധാന്യക്കതിരും അരിവാളും)
രാജീവ് ചന്ദ്രശേഖര്‍ – ബിജെപി (താമര)
അഡ്വ.രാജേന്ദ്രന്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി (ആന)
ശശി തരൂര്‍ – യുഡിഎഫ് (കൈപ്പത്തി)
എസ്. മിനി – സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) (ബാറ്ററി ടോര്‍ച്ച്)
ചാല മോഹനന്‍ – സ്വതന്ത്രന്‍ (ഓട്ടോറിക്ഷ)
ശശി കൊങ്ങപ്പള്ളി – സ്വതന്ത്രന്‍ (ബേബി വാക്കര്‍)
ഷാജു പാലിയോട് – സ്വതന്ത്രന്‍ (തെങ്ങിന്‍ തോട്ടം)
അഡ്വ.ഷൈന്‍ ലാല്‍ എം.പി – സ്വതന്ത്രന്‍ (ക്യാമറ)
എം.എസ് സുബി – സ്വതന്ത്രന്‍ (ബാറ്റ്‌സ്മാന്‍)
നന്ദാവനം സുശീലന്‍ – സ്വതന്ത്രന്‍ (ടെലിവിഷന്‍)
ജെ.ജെ.റസല്‍ – സ്വതന്ത്രന്‍ – (ഡിഷ് ആന്റിന)

ആറ്റിങ്ങല്‍ (7 സ്ഥാനാര്‍ഥികള്‍)


അടൂര്‍ പ്രകാശ് – യുഡിഎഫ് (കൈപ്പത്തി)
അഡ്വ.വി.ജോയി – എല്‍ഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
വി.മുരളീധരന്‍ – ബിജെപി (താമര)
അഡ്വ.സുരഭി.എസ് ബഹുജന്‍ സമാജ് പാര്‍ട്ടി (ആന)
പ്രകാശ് പി.എല്‍ – സ്വതന്ത്രന്‍ (ലേഡി ഫിങ്കര്‍)
പ്രകാശ്.എസ് – സ്വതന്ത്രന്‍ (എയര്‍ കണ്ടീഷണര്‍)
സന്തോഷ്.കെ – സ്വതന്ത്രന്‍ (വളകള്‍)

കൊല്ലം (12 സ്ഥാനാര്‍ഥികള്‍)


ജി.കൃഷ്ണകുമാര്‍ – ബിജെപി (താമര)
എന്‍.കെ.പ്രേമചന്ദ്രന്‍ – യുഡിഎഫ് (മണ്‍വെട്ടിയും മണ്‍കോരിയും)
എം.മുകേഷ് – എല്‍ഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
വിപിന്‍ലാല്‍ വിദ്യാധരന്‍ – ബിഎസ്പി (ആന)
പി.കൃഷ്ണമ്മാള്‍ – മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുണൈറ്റഡ് (കംപ്യൂട്ടര്‍)
ജോസ് സാരാനാഥ് – അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (കോട്ട്)
ട്വിങ്കിള്‍ പ്രഭാകരന്‍ – സോഷ്യലിസ്റ്റ് യുണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് (ബാറ്ററി ടോര്‍ച്ച്)
പ്രദീപ് കൊട്ടാരക്കര – ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി (വജ്രം)
എന്‍.ജയരാജന്‍ – സ്വതന്ത്രന്‍ (ഓട്ടോറിക്ഷ)
ജെ.നൗഷാദ് ഷെരീഫ് – സ്വതന്ത്രന്‍ (സ്‌കൂള്‍ ബാഗ്)
പ്രേമചന്ദ്രന്‍ നായര്‍ – സ്വതന്ത്രന്‍ (ഇമ്മേഴ്‌സണ്‍ റോഡ്)
ഗോകുലം സുരേഷ് കുമാര്‍ – സ്വതന്ത്രന്‍ (ടെലിഫോണ്‍)

മാവേലിക്കര (9 സ്ഥാനാര്‍ഥികള്‍)


അരുണ്‍കുമാര്‍ സി.എ -എല്‍ഡിഎഫ് (നെല്‍ക്കതിര്‍ അരിവാള്‍)
കൊടിക്കുന്നില്‍ സുരേഷ് -യുഡിഎഫ് (കൈ)
സന്തോഷ് പാലത്തുംപാടന്‍-ബിഎസ്പി (ആന)
കെ.ബിമല്‍ജി -എസ്യുസിഐ (ബാറ്ററി ടോര്‍ച്ച്)
ബൈജു കലാശാല -എന്‍ഡിഎ (കുടം)
സുരേഷ് നൂറനാട് -എപിഐ (കോട്ട്)
സി.മോനിച്ചന്‍ -സ്വതന്ത്രന്‍ (ആപ്പിള്‍)
മാന്തറ വേലായുധന്‍ -സ്വതന്ത്രന്‍ (ഓട്ടോറിക്ഷ)
കൊഴുവശ്ശേരില്‍ സുരേഷ് – സ്വതന്ത്രന്‍ (ബാറ്റ്)

പത്തനംതിട്ട (8 സ്ഥാനാര്‍ഥികള്‍)


അനില്‍ കെ.ആന്റണി- എന്‍ഡിഎ (താമര)
ആന്റോ ആന്റണി-യുഡിഎഫ് (കൈപ്പത്തി)
പി.കെ.ഗീതാ കൃഷ്ണന്‍-ബിഎസ്പി (ആന)
ഡോ.ടി.എം.തോമസ് ഐസക്- എല്‍ഡിഎഫ് ( അരിവാള്‍ ചുറ്റിക നക്ഷത്രം)
ജോയി പി.മാത്യു- പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (സെക്കുലര്‍) (മുന്തിരി)
എം.കെ.ഹരികുമാര്‍ -അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (കോട്ട്)
വി.അനൂപ്‌സ്വത. (ഡിഷ് ആന്റിന)

ആലപ്പുഴ (10 സ്ഥാനാര്‍ഥികള്‍)


എ.എം.ആരിഫ്-എല്‍ഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
മുരളീധരന്‍ കൊഞ്ചേരില്ലം -ബിഎസ്പി (ആന)
കെ.സി.വേണുഗോപാല്‍ -യുഡിഎഫ് (കൈ)
ശോഭ സുരേന്ദ്രന്‍ -എന്‍ഡിഎ (താമര)
അര്‍ജുനന്‍ -എസ്യുസിഐ ( ബാറ്ററി ടോര്‍ച്ച് )
വയലാര്‍ രാജീവന്‍ -ബിഡിപി (ഡയമന്‍ഡ്)
ജയകൃഷ്ണന്‍ പി. -സ്വത (ഗ്യാസ് സിലിണ്ടര്‍)
ജ്യോതി ഏബ്രഹാം -സ്വത (ടെലിവിഷന്‍)
അഡ്വ.കെ.എം.ഷാജഹാന്‍-സ്വത (ഓട്ടോറിക്ഷ)
ഷാജഹാന്‍ വി.എ -സ്വത (കോളിഫ്‌ലവര്‍)

കോട്ടയം (14 സ്ഥാനാര്‍ഥികള്‍)


തോമസ് ചാഴികാടന്‍- എല്‍ഡിഎഫ് (രണ്ടില)
വിജു ചെറിയാന്‍ -ബഹുജന്‍ സമാജ് പാര്‍ട്ടി ( ആന)
വി.പി.കൊച്ചുമോന്‍ -സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) (ബാറ്ററി ടോര്‍ച്ച്)
തുഷാര്‍ വെള്ളാപ്പള്ളി- ബിഡിജെഎസ് (കുടം)
പി.ഒ.പീറ്റര്‍- സമാജ്വാദി ജനപരിഷത്ത് (കൈവണ്ടി)
അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്- യുഡിഎഫ് (ഓട്ടോറിക്ഷ)
പി.ചന്ദ്രബോസ് – സ്വതന്ത്രന്‍ (അലമാര)
ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമാന്‍ വി.എസ്- സ്വതന്ത്രന്‍ (കരിമ്പുകര്‍ഷകന്‍)
ജോസിന്‍ കെ.ജോസഫ്- സ്വതന്ത്രന്‍ (ടെലിവിഷന്‍)
മാന്‍ഹൗസ് മന്മഥന്‍ – സ്വതന്ത്രന്‍ (ലാപ്ടോപ്പ്)
സന്തോഷ് പുളിക്കല്‍ -സ്വതന്ത്രന്‍ (ടെലിഫോണ്‍)
സുനില്‍ ആലഞ്ചേരില്‍ -സ്വതന്ത്രന്‍ (വളകള്‍)
എം.എം.സ്‌കറിയ-സ്വതന്ത്രന്‍ (ബക്കറ്റ്)
റോബി മറ്റപ്പള്ളി-സ്വതന്ത്രന്‍ (ഗ്യാസ് സ്റ്റൗ)

ഇടുക്കി (7 സ്ഥാനാര്‍ഥികള്‍)


അഡ്വ.ജോയ്‌സ് ജോര്‍ജ് – സിപിഎം (അരിവാള്‍ ചുറ്റിക നക്ഷത്രം)
അഡ്വ.ഡീന്‍ കുര്യാക്കോസ് – കോണ്‍ഗ്രസ് (കൈപ്പത്തി)
അഡ്വ.റസ്സല്‍ ജോയ് – ബഹുജന്‍ സമാജ് പാര്‍ട്ടി (ആന)
സജി ഷാജി – വിടുതലൈ ചിരുത്തൈകള്‍ കച്ചി (ഓട്ടോറിക്ഷ)
അഡ്വ. സംഗീത വിശ്വനാഥന്‍ – ബിഡിജെഎസ് (കുടം)
ജോമോന്‍ ജോണ്‍ – സ്വതന്ത്രന്‍ (വജ്രം)
പി.കെ.സജീവന്‍- സ്വതന്ത്രന്‍ (ബാറ്ററി ടോര്‍ച്ച്)

എറണാകുളം (10 സ്ഥാനാര്‍ഥികള്‍)


ഹൈബി ഈഡന്‍ – യുഡിഎഫ് (കൈപ്പത്തി)
കെ.ജെ.ഷൈന്‍ – എല്‍ഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
ഡോ.കെ.എസ്.രാധാകൃഷ്ണന്‍ – എന്‍ഡിഎ (താമര)
വയലാര്‍ ജയകുമാര്‍ – ബിഎസ്പി ( ആന)
അഡ്വ.ആന്റണി ജൂഡി- ട്വന്റി 20 പാര്‍ട്ടി (ഓട്ടോറിക്ഷ)
പ്രതാപന്‍ – ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി (വജ്രം)
ബ്രഹ്‌മകുമാര്‍ – എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) (ബാറ്ററി ടോര്‍ച്ച്)
രോഹിത് കൃഷ്ണന്‍ – സ്വതന്ത്രന്‍ (ലാപ്‌ടോപ്പ്)
സന്ദീപ് രാജേന്ദ്രപ്രസാദ് – സ്വതന്ത്രന്‍ (പായ് വഞ്ചിയും തുഴക്കാരനും)
സിറില്‍ സ്‌കറിയ – സ്വതന്ത്രന്‍ (പേനയുടെ നിബ്ബും ഏഴ് രശ്മിയും)

തൃശൂര്‍ (9 സ്ഥാനാര്‍ഥികള്‍)


പി.കെ. നാരായണന്‍ – ബിഎസ്പി (ആന)
കെ.മുരളീധരന്‍ – യുഡിഎഫ് (കൈപ്പത്തി)
വി.എസ്. സുനില്‍കുമാര്‍ – എല്‍ഡിഎഫ് (അരിവാളും ധാന്യക്കതിരും)
സുരേഷ് ഗോപി – എന്‍ഡിഎ (താമര)
ദിവാകരന്‍ പള്ളത്ത് – ന്യു ലേബര്‍ പാര്‍ട്ടി (മോതിരം)
എം.എസ്. ജാഫര്‍ ഖാന്‍ – സ്വതന്ത്രന്‍ (കരിമ്പു കര്‍ഷകന്‍)
ജോഷി വില്ലടം – സ്വതന്ത്രന്‍ (തെങ്ങിന്‍ തോട്ടം)
പ്രതാപന്‍ – സ്വതന്ത്രന്‍ (ബാറ്ററി ടോര്‍ച്ച്)
സുനില്‍കുമാര്‍ – സ്വതന്ത്രന്‍ (ക്രെയിന്‍)

ചാലക്കുടി (11 സ്ഥാനാര്‍ഥികള്‍)


ബെന്നി ബഹനാന്‍ – യുഡിഎഫ് (കൈപ്പത്തി)
പ്രഫ.സി.രവീന്ദ്രനാഥ് – എല്‍ഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
കെ.എ.ഉണ്ണികൃഷ്ണന്‍ – ബിഡിജെഎസ് (കുടം)
റോസിലിന്‍ ചാക്കോ – ബിഎസ്പി (ആന)
അഡ്വ. ചാര്‍ലി പോള്‍ – ട്വന്റി 20 പാര്‍ട്ടി (ഓട്ടോറിക്ഷ)
ഡോ.എം.പ്രദീപന്‍ – എസ്‌യുസിഐ (കമ്യൂണിസ്റ്റ്) (ബാറ്ററി ടോര്‍ച്ച്)
അരുണ്‍ എടത്താടന്‍ – സ്വതന്ത്രന്‍ (ഗ്യാസ് സിലിണ്ടര്‍)
ടി.എസ്.ചന്ദ്രന്‍ – സ്വതന്ത്രന്‍ (ലക്കോട്ട്)
കെ.സിജോണ്‍സണ്‍ -സ്വതന്ത്രന്‍ (അലമാര)
ബോസ്‌കോ കളമശ്ശേരി -സ്വതന്ത്രന്‍ (ക്യാമറ)
സുബ്രന്‍ കെ.ആര്‍ – സ്വതന്ത്രന്‍ (കളര്‍ ട്രേയും ബ്രഷും)

പാലക്കാട് (11 സ്ഥാനാര്‍ഥികള്‍)

സി.കൃഷ്ണകുമാര്‍ – ബിജെപി (താമര)
കെ.ടി പത്മിനി – ബഹുജന്‍ സമാജ് പാര്‍ട്ടി (ആന)
എ.വിജയരാഘവന്‍ – എല്‍ഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
വി.കെ.ശ്രീകണ്ഠന്‍ – യുഡിഎഫ് (കൈപ്പത്തി)
അന്നമ്മ കുര്യാക്കോസ് – സ്വതന്ത്രന്‍ (ബാറ്ററി ടോര്‍ച്ച്)
സി.രാജമാണിക്യം – സ്വതന്ത്രന്‍ (ഗ്യാസ് സിലിണ്ടര്‍)
കെ.രാജേഷ് – സ്വതന്ത്രന്‍ (വജ്രം)
എം.രാജേഷ് ആലത്തൂര്‍ -സ്വതന്ത്രന്‍ (ഓട്ടോറിക്ഷ)
എന്‍.എസ്.കെ പുരം ശശികുമാര്‍ – സ്വതന്ത്രന്‍- കരിമ്പ് കര്‍ഷകന്‍
സിദ്ദിഖ് ഇരുപ്പശ്ശേരി – സ്വതന്ത്രന്‍ – ചക്ക

ആലത്തൂര്‍ (5 സ്ഥാനാര്‍ഥികള്‍)

പി.എം രമ്യ (രമ്യ ഹരിദാസ്) – യുഡിഎഫ് (കൈപ്പത്തി)
കെ.രാധാകൃഷ്ണന്‍ സിപിഎം (അരിവാള്‍ ചുറ്റിക നക്ഷത്രം)
ടി.എന്‍.സരസു – ബിജെപി (താമര)
ഹരി അരുമ്പില്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി (ആന)
വി.കൃഷ്ണന്‍കുട്ടി – സ്വതന്ത്രന്‍ (വജ്രം)

മലപ്പുറം (8 സ്ഥാനാര്‍ഥികള്‍)

ഡോ.അബ്ദുല്‍ സലാം – ബിജെപി (താമര)
ടി.കൃഷ്ണന്‍ – ബിഎസ്പി (ആന)
ഇ.ടി.മുഹമ്മദ് ബഷീര്‍ – യുഡിഎഫ് (ഏണി)
വി.വസീഫ് – എല്‍ഡിഎഫ് ( അരിവാള്‍ ചുറ്റിക നക്ഷത്രം)
പി.സി നാരായണന്‍ – ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി (വജ്രം)
അബ്ദുല്‍ സലാം – സ്വതന്ത്രന്‍ (ലാപ്‌ടോപ്പ്)
നസീഫ് അലി മുല്ലപ്പള്ളി – സ്വതന്ത്രന്‍ (പായ് വഞ്ചിയും തുഴക്കാരനും)
തൃശൂര്‍ നസീര്‍ – സ്വതന്ത്രന്‍ (ഹാര്‍മോണിയം)

(പൊന്നാന്നി (8 സ്ഥാനാര്‍ഥികള്‍)

ഡോ.എം.പി.അബ്ദുസമദ് സമദാനി – യുഡിഎഫ് (ഏണി)
അഡ്വ.നിവേദിത – ബിജെപി (താമര)
വിനോദ് – ബിഎസ്പി (ആന)
കെ.എസ്.ഹംസ -എല്‍ഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
അബ്ദുസമദ് മലയാംപള്ളി – സ്വതന്ത്രന്‍ (ഓടക്കുഴല്‍)
ബിന്ദു – സ്വതന്ത്രന്‍ (അലമാര)
ഹംസ – സ്വതന്ത്രന്‍ (ഓട്ടോറിക്ഷ)
ഹംസ കടവണ്ടി – സ്വതന്ത്രന്‍ (പ്രഷര്‍ കുക്കര്‍)

കോഴിക്കോട് (13 സ്ഥാനാര്‍ഥികള്‍)


അറമുഖന്‍ – ബിഎസ്പി (ആന)
എളമരം കരീം – എല്‍ഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
എം.ടി.രമേശ് – ബിജെപി (താമര)
എം.കെ.രാഘവന്‍ – യുഡിഎഫ് (കൈപ്പത്തി)
അരവിന്ദാക്ഷന്‍ നായര്‍ – ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി (വജ്രം)
ഡോ.എം.ജ്യോതിരാജ് – എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) ( ബാറ്ററി ടോര്‍ച്ച്)
അബ്ദുല്‍ കരീം – സ്വതന്ത്രന്‍ (ബീഡ് നെക്ലെയ്‌സ്)
അബ്ദുല്‍ കരീം – സ്വതന്ത്രന്‍ (ഡിഷ് ആന്റിന)
അബ്ദുല്‍ കരീം – സ്വതന്ത്രന്‍ ( ബെല്‍റ്റ് )
എന്‍ രാഘവന്‍ – സ്വതന്ത്രന്‍ (പേന സ്റ്റാന്‍ഡ്)
?രാഘവന്‍ – സ്വതന്ത്രന്‍ ( ഗ്ലാസ് ടംബ്ലര്‍)
ടി.രാഘവന്‍ – സ്വതന്ത്രന്‍ (ലേഡി ഫിങ്കര്‍)
ശുഭ – സ്വതന്ത്രന്‍ (ടെലിവിഷന്‍)

വടകര (10 സ്ഥാനാര്‍ഥികള്‍)


പ്രഫുല്‍ കൃഷ്ണന്‍ – ബിജെപി (താമര)
കെ.കെ.ശൈലജ ടീച്ചര്‍ – സിപിഎം (അരിവാള്‍ ചുറ്റിക നക്ഷത്രം)
ഷാഫി പറമ്പില്‍ – കോണ്‍ഗ്രസ് (ൈകപ്പത്തി)
കുഞ്ഞിക്കണ്ണന്‍ പയ്യോളി – സ്വതന്ത്രന്‍ (ഓട്ടോറിക്ഷ)
മുരളീധരന്‍ – സ്വതന്ത്രന്‍ (ഫ്രോക്ക്)
ശൈലജ പി – സ്വതന്ത്രന്‍ (മോതിരം)
ഷാഫി – സ്വതന്ത്രന്‍ (ബാറ്റ്സ്മാന്‍)
ഷാഫി ടി.പി – സ്വതന്ത്രന്‍ (ഗ്ലാസ് ടംബ്ലര്‍)
ഷൈലജ – സ്വതന്ത്രന്‍ (ഡിഷ് ആന്റിന)
കെ.കെ.ഷൈലജ – സ്വതന്ത്രന്‍ (പായ് വഞ്ചിയും തുഴക്കാരനും)

(വയനാട് (9 സ്ഥാനാര്‍ഥികള്‍)


കെ.പി സത്യന്‍ – സ്വതന്ത്രന്‍ (ബാറ്ററി ടോര്‍ച്ച്)
അജീബ് മുഹമ്മദ് – സ്വതന്ത്രന്‍ (ടെലിവിഷന്‍))
രാഹുല്‍ ഗാന്ധി – യുഡിഎഫ് (കൈപ്പത്തി)
ആനി രാജ – സിപിഐ (ധാന്യക്കതിരും അരിവാളും)
കെ.സുരേന്ദ്രന്‍ – ബിജെപി (താമര)
പി.ആര്‍.കൃഷ്ണന്‍ കുട്ടി -ബിഎസ്പി (ആന)
പ്രസീത അഴീക്കോട് – സ്വതന്ത്രന്‍ (ഓട്ടോറിക്ഷ),
പി.രാധാകൃഷ്ണന്‍ – സ്വതന്ത്രന്‍ (കുടം)
എ.സി.സിനോജ് -സ്വതന്ത്രന്‍ (സ്റ്റെതസ്‌കോപ്പ്)

കണ്ണൂര്‍ (12 സ്ഥാനാര്‍ഥികള്‍)


എം.വി.ജയരാജന്‍ – എല്‍ഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
സി.രഘുനാഥ് – എന്‍ഡിഎ (താമര)
കെ.സുധാകരന്‍ – യുഡിഎഫ് (കൈപ്പത്തി)
രാമചന്ദ്രന്‍ ബാവിലേരി – ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി (വജ്രം)
ഇ.പി.ജയരാജന്‍ – സ്വതന്ത്രന്‍ (എയര്‍ക്കണ്ടീഷനര്‍)
എം.വി.ജയരാജന്‍ – സ്വതന്ത്രന്‍ (അലമാര)
ജോയി ജോണ്‍ പട്ടര്‍മഠത്തില്‍- സ്വതന്ത്രന്‍ (ഓട്ടോറിക്ഷ)
നാരായണകുമാര്‍ – സ്വതന്ത്രന്‍ (ബേബി വോക്കര്‍)
സി.ബാലകൃഷ്ണന്‍ യാദവ് – സ്വതന്ത്രന്‍ (ബലൂണ്‍)
വാടി ഹരീന്ദ്രന്‍ – സ്വതന്ത്രന്‍ (ആപ്പിള്‍)
കെ.സുധാകരന്‍ – സ്വതന്ത്രന്‍ (വളകള്‍)
കെ.സുധാകരന്‍ – സ്വതന്ത്രന്‍ (ഗ്ലാസ് ടംബ്ലര്‍)

കാസര്‍കോട് (9 സ്ഥാനാര്‍ഥികള്‍)

എം.എല്‍.അശ്വിനി – ബിജെപി(താമര)
എം.വി.ബാലകൃഷ്ണന്‍ – എല്‍ഡിഎഫ് (അരിവാള്‍ ചുറ്റിക നക്ഷത്രം)
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ – യുഡിഎഫ് (കൈപ്പത്തി)
എം.സുകുമാരി – ബിഎസ്പി (ആന)
അനീഷ് പയ്യന്നൂര്‍ -സ്വതന്ത്രന്‍ (ഓട്ടോറിക്ഷ)
എന്‍.കേശവനായക് -സ്വതന്ത്രന്‍ (കരിമ്പു കര്‍ഷകന്‍)
എന്‍.ബാലകൃഷ്ണന്‍ -സ്വതന്ത്രന്‍ (ചെസ്‌ബോഡ്)
കെ.മനോഹരന്‍ -സ്വതന്ത്രന്‍ (ബാറ്റ്)
കെ.ആര്‍.രാജേശ്വരി – സ്വതന്ത്രന്‍ (സൈക്കിള്‍ പമ്പ്).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker