KeralaNews

‘മത്സരിക്കുന്നത് ജയിക്കാന്‍’; അധ്യാപികയില്‍ നിന്ന് ലോക്സഭാ സ്ഥാനാർത്ഥിത്വത്തിലേക്ക് അശ്വനി

കൊച്ചി: ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്ന് കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനി. മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാവും പ്രചാരണം. ‘മോദി ഗ്യാരണ്ടി’ പ്രചാരണ വിഷയമാക്കുമെന്നും അശ്വിനി പ്രതികരിച്ചു.

നാളെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യും. ശേഷമായിരിക്കും ഔദ്യോഗിക പ്രചാരണം ആരംഭിക്കുകയെന്നും അശ്വനി വിശദീകരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷനിലെ അംഗമാണ് അശ്വിനി.

മുതിര്‍ന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, രവീശ തന്ത്രി കുണ്ടാറിന്റെയും പേരുകള്‍ പരിഗണിച്ചിരുന്നിടത്ത് സര്‍പ്രൈസായിരുന്നു അശ്വനിയുടെ സ്ഥാനാര്‍ത്ഥിത്വം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമായ അശ്വിനി സിപിഐഎം സ്ഥാനാര്‍ത്ഥിക്കെതിരെ 804 വോട്ടിനായിരുന്നു വിജയിച്ചത്.

മഹിളാ മോര്‍ച്ച ദേശീയ കൗണ്‍സില്‍ അംഗമായ അശ്വിനിയെ യുവ വനിതാ സ്ഥാനാര്‍ത്ഥി എന്ന നിലയിലാവും ബിജെപി മണ്ഡലത്തില്‍ അവതരിപ്പിക്കുക. അധ്യാപികയായിരുന്ന അശ്വിനി. മഞ്ചേശ്വരം, കാസര്‍കോഡ് നിയമസഭാ മണ്ഡലങ്ങളില്‍ സ്വാധീനമുണ്ടെങ്കിലും കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി നിര്‍ണ്ണായക സ്വാധീനമാണെന്ന് കണക്കാക്കാനാവില്ല.

2019ല്‍ 16 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കായി മത്സരിച്ച രവീശ തന്ത്രി കുണ്ടാറിന് നേടാന്‍ സാധിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ പരാജയപ്പെട്ടത് രവീശ തന്ത്രി കുണ്ടാറിന് തിരിച്ചടിയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ രവീശ തന്ത്രി കുണ്ടാറിന് സാധിച്ചിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക. ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

195 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. സ്ഥാനാര്‍ഥികളില്‍ 28 വനിതകളും 47 യുവജനങ്ങളും 18 ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. യു.പി.യുല്‍ 51 സീറ്റുകളില്‍ മത്സരിക്കും. രണ്ട് മുന്‍മന്ത്രിമാരും രണ്ട് കേന്ദ്രമന്ത്രിമാരും മത്സരിക്കുന്നുണ്ട്.

വാരാണസിയിൽ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജനവിധി തേടുന്നത്. 2019 ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അഭ്യൂഹങ്ങളെ തെറ്റിച്ച് കൊണ്ടാണ് മോദി വാരാണസിയിൽ നിന്ന് മാത്രമായിരിക്കും മത്സരിക്കുക എന്ന പ്രഖ്യാപനം വന്നത്.

പ്രമുഖ നേതാക്കളും മണ്ഡലങ്ങളും

നരേന്ദ്ര മോദി – വാരാണസി
അമിത് ഷാ – ഗാന്ധിനഗര്‍
സര്‍ബാനന്ദ സോനോവാള്‍ – ദിബ്രുഗഡ്
കിരണണ്‍ റിജ്ജു – അരുണാചല്‍ വെസ്റ്റ്
ബന്‍സുരി സ്വരാജ് – ന്യൂഡല്‍ഹി
നോര്‍ത്ത് ഈസ്റ്റ് ദില്ലി – മനോജ് തിവാരി
നോര്‍ത്ത് ഗോവ – ശ്രീപദ് നായിക്.
പോര്‍ബന്തറര്‍ – മന്‍സൂഖ് മാണ്ഡവ്യ

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
കാസർകോ‍ഡ് – എം എൽ അശ്വനി
പാലക്കാട് – സി കൃഷ്ണകുമാർ
കണ്ണൂർ – സി രഘുനാഥ്
ത്രിശൂർ – സുരേഷ് ഗോപി
ആലപ്പുഴ – ശോഭ സുരേന്ദ്രൻ
പത്തനംതിട്ട – അനിൽ ആന്റണി
വടകര – പ്രഫുൽ കൃഷ്ണൻ
ആറ്റിങ്ങൽ – വി മുരളീധരൻ
കോഴിക്കോട് – എം ടി രമേശ് 
മലപ്പുറം – ഡോ അബ്ദുൽ സലാം
പൊന്നാനി – നിവേദിത സുബ്രമണ്യം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button