CrimeNews

ആൺ സുഹൃത്തുക്കളോടൊപ്പം വിനോദയാത്രക്ക് പോയി, കാറിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്നു കലർത്തി നൽകി നാല് പേർ ചേർന്ന് ബലാത്‌സംഗത്തിന് ഇരയാക്കി; പരാതിയുമായി കോളേജ് വിദ്യാർത്ഥിനി

ഭോപ്പാൽ: കോളജ് വിദ്യാര്‍ഥിനിയെ ശീതളപാനീയത്തിൽ മയക്കുമരുന്നു നൽകി മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ആൺ സുഹൃത്തുക്കളോടൊപ്പം മണ്ഡുവിലേക്ക് വിനോദയാത്രക്ക് പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ശീതള പാനീയം കുടിച്ച പെൺകുട്ടി അബോധാവസ്ഥയിലായതോടെ സുഹൃത്തുക്കൾ ചേർന്ന് ബലാത്‌സംഗം ചെയ്യുകയായിരുന്നു എന്നാണു ലസൂഡിയ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഹിതേഷ്, ആഷിഷ്, നകുൽ എന്നിവരെക്കൂടാതെ മറ്റൊരു പെൺ സുഹൃത്തും യാത്രാസംഘത്തിലുണ്ടായിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഓഗസ്റ്റ് 23നാണ് കേസിനാസ്‌പദമായ സംഭവം. ഇൻഡോറിൽ നിന്ന് കാറിൽ തിരികെ വരുമ്പോള്‍ ആഷിഷ് പെൺകുട്ടിക്ക് ശീതളപാനീയം നൽകി.

അല്‍പ്പസമയത്തിനകം പെൺകുട്ടി അബോധാവസ്ഥയിലാവുകയും ചെയ്‌തു. തുടർന്ന് കാറിൽ വച്ച് മൂന്ന് യുവാക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.അതേസമയം ഇവരോടൊപ്പം കാറിലുണ്ടായിരുന്ന രണ്ടാമത്തെ പെൺകുട്ടിയും പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്.

എന്നാൽ ഈ വിദ്യാര്‍ഥിനി പൊലീസിൽ പരാതി നൽകിയിട്ടില്ല.ആൺ സുഹൃത്തുക്കൾ പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്‌ത് ഭീഷണിപ്പെടുത്തിയെന്നും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിൽ പറയുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button