ഞാനൊരു വയസനല്ല, എല്ലാം അറിഞ്ഞ് ദിവ്യ ഞെട്ടിയെന്നാണ് പറയുന്നത്; അങ്ങനെ ഞെട്ടാന്‍ അവള്‍ക്ക് സൗകര്യമില്ല: ക്രിസ്
കൊച്ചി:രണ്ടാമതും വിവാഹം കഴിച്ചതിന്റെ പേരിലാണ് സീരിയല്‍ താരങ്ങളായ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യം അഭിനന്ദനങ്ങള്‍ ആയിരുന്നെങ്കില്‍ പിന്നീട് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടതായി വന്നു. ക്രിസ്സിന്റെ രൂപവും ഭാവവും ഒക്കെ പലരെയും ചൊടിപ്പിച്ചു.
വിവാഹം കഴിഞ്ഞതിനുശേഷം പല അഭിമുഖങ്ങളിലൂടെയും തങ്ങളുടെ ജീവിതത്തെക്കുറിച്ചും മുന്‍കാലത്തെ കുറിച്ചുമൊക്കെ ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. എന്നിട്ടും വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നാണ് താരദാമ്പതിന്മാര്‍ പറയുന്നത്. വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
കുളമ്പ് രോഗം പോലെ ഉള്ള ഒരു രോഗമാണ് കമന്റ് രോഗം. കുറച്ച് കഴിയുമ്പോള്‍ അത് മാറിക്കോളും. സെക്ഷ്യൂല്‍ ഫ്രസ്‌ട്രേഷന്‍, അസൂയ, കണ്ണുകടി, അതിലേതെങ്കിലും ആവാം. അതല്ല, ഒരാള്‍ സമാധാനത്തോടെ ജീവിക്കുന്നത് ഇഷ്ടപ്പെടാത്തവരുമാവാം. ഇവള്‍ വളരെ സുന്ദരിയാണ് എന്നെ പോലൊരു വയസനെന്നല്ല ആര്‍ക്കും എതിര് പറയാന്‍ പറ്റില്ല. എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്.
ഞാന്‍ വയസനല്ല. കളര്‍ അടിച്ച് എന്റെ പ്രായം മറച്ചുവെക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കും അച്ഛനും ഒരുമിച്ചാണ് മുടി നരച്ചത്. തലമുടി കളര്‍ അടിച്ചാല്‍ സുന്ദരനാവുമെന്ന് കുട്ടേട്ടന്‍ സിന്‍ഡ്രം ഒന്നും എനിക്കില്ല. ഞാന്‍ ഇങ്ങനെയാണ് ഇതുപോലെ സ്വീകരിക്കാന്‍ കഴിയുന്നവര്‍ മാത്രം ചെയ്താല്‍ മതി.
എന്റെ സ്റ്റുഡന്‍സിനും പ്രഭാഷണത്തിന് പോകുമ്പോള്‍ അവര്‍ക്കുമൊക്കെ ഞാന്‍ സ്വീകാര്യനാണ്. എന്റെ കാര്യങ്ങള്‍ തുറന്നു പറയാന്‍ എനിക്ക് മടിയില്ല. വീട്ടുകാരുടെ മുന്നില്‍ മാത്രമല്ല നാട്ടുകാരുടെ മുന്നിലും ഞാന്‍ ഒര്‍ജിനലാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും ഫേക്ക് ആവാനാണ് ഇഷ്ടം.
സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത് ദിവ്യ എല്ലാം അറിഞ്ഞ് ഞെട്ടി എന്നാണ്. ദിവ്യയ്ക്ക് ഞെട്ടാന്‍ സൗകര്യമില്ല കാരണം അവള്‍ക്ക് എല്ലാ കാര്യങ്ങളും നേരത്തെ അറിയാം. ഹൈദരാബാദില്‍ നിന്നും ഷൂട്ടിംഗ് നിര്‍ത്തി ദിവ്യയ്ക്ക് സര്‍പ്രൈസുമായി ക്രിസ് എത്തി എന്നൊക്കെ പറഞ്ഞ് വലിയൊരു വീടിന്റെ ചിത്രം ഒക്കെ കാണിച്ചിരുന്നു. അത് ആരുടെ വീടാണെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ല.
എന്റെ ഒരു സോഷ്യല്‍ സ്റ്റാറ്റസ് താഴ്ത്തി കാണിച്ചിട്ടുണ്ടെങ്കില്‍ അത് അപകീര്‍ത്തിപ്പെടുത്തലാണ്. ഞാന്‍ കേസ് കൊടുത്താല്‍ വെറുതെ തൂങ്ങേണ്ടി വരും. ഈ രോഗമുള്ള ആളുകളെ വെറുതെ എന്തിനാ കോടതി കയറ്റുന്ന എന്നോര്‍ത്ത് ഞാന്‍ ഒഴിവാക്കി വിടുന്നതാണ്. ഞങ്ങള്‍ ഹാപ്പിയായിട്ട് ജീവിക്കുന്നു അതുകൊണ്ട് അസൂയപ്പെടുന്നവര്‍ അവര്‍ക്കിഷ്ടപ്പെട്ടത് പോലെ നടക്കട്ടെ എന്നാണ് വിചാരിക്കുന്നതെന്ന് ക്രിസും ദിവ്യയും പറയുന്നു.