
മുംബൈ: മഹാരാഷ്ട്രയിലെ ധൂലിലുള്ള യശ്വന്ത് നഗറില്‍ ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി എട്ട് വയസുകാരി മരിച്ചു. എട്ട് വയസുകാരിയായ ഡിംപിള്‍ വാങ്കെഡെ ആണ് മരിച്ചത്. സ്വന്തം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്
കുട്ടി ബലൂണ്‍ വീര്‍പ്പിക്കാന്‍ ശ്രമിക്കവെ ബലൂണ്‍ പൊട്ടുകയായിരുന്നു. പൊട്ടിയ കഷണങ്ങള്‍ കുട്ടിയുടെ ശ്വാസനാളത്തില്‍ കുരുങ്ങി ശ്വാസം തടസം അനുഭവപ്പെട്ടു. കുട്ടിയ്ക്ക് ശ്വാസമെടുക്കാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയ വീട്ടിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News