തിരുവനന്തപുരം:എസ്.പി യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ ഏത്തമിടീപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.
കേരളത്തിന്റെ പൊതുവായ രീതിക്ക് നിരക്കാത്ത നടപടിയാണിതെന്നും ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം അറിയിച്ചു. യതീഷ് ചന്ദ്രയുടെ നടപടി ഗൗരവമുള്ളതുകൊണ്ട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിഷയത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം അനന്തര നടപടികള്‍ ആലോചിയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. പട്രോളിങ്ങിനിടെ കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയത് ശ്രദ്ധയില്‍പെട്ടതോടെയാണ് യതീഷ് ചന്ദ്ര നടപടിയെടുത്തത്. ഇവരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News