പുതുപ്പള്ളിഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ലീഡ് ചാണ്ടി ഉമ്മന്
കോട്ടയം:പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ്. 348 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ മുന്നില്‍. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. സ്ട്രോങ് റൂമിന്റെ താക്കോല്‍ മാറിപ്പോയതിനാല്‍ വോട്ടെണ്ണല്‍ അല്‍പം വൈകി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 53 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെത്തുടര്‍ന്നാണ് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ്. ചാണ്ടി ഉമ്മന്‍ (യു.ഡി.എഫ്.), ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്.), ലിജിന്‍ലാല്‍ (എന്‍.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.
പുതുപ്പള്ളിയെ കൂടാതെ മറ്റു ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം. ഝാര്‍ഖണ്ഡിലെ ഡുമ്രി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പുര്‍, ബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നീ മണ്ഡലങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്നത്.