KeralaNews

വരുംദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് വിദഗ്ദ്ധര്‍,കഴിഞ്ഞ രണ്ട് പ്രളയത്തിനു മുമ്പും പ്രത്യക്ഷമായ ചുഴലി ഇത്തവണയും

തിരുവനന്തപുരം : കഴിഞ്ഞ രണ്ട് പ്രളയത്തിനു മുമ്പായി സൂചന തന്ന ചുഴലി ഇത്തവണയും ആകാശത്ത് പ്രത്യക്ഷമായി വരുംദിവസങ്ങളില്‍ ശക്തമായ അതിതീവ്ര മഴയ്ക്ക് സൂചനയെന്ന് വിദഗ്ദ്ധര്‍. പ്രളയത്തിനു മുന്നോടിയെന്നപോലെ എത്തിയ കരചുഴലി ഇത്തവണയും പ്രത്യക്ഷമായതാണ് ആശങ്കയുണര്‍ത്തുന്നത്. .മറുഭാഗത്ത് തെക്കുപടിഞ്ഞാറു നിന്നു പിന്നാലെ ഒന്നായി എത്തികൊണ്ടിരിക്കുന്ന വന്‍ കാര്‍മേഘപടലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തു തീവ്രമഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥ ഗവേഷകര്‍ തള്ളിക്കളയുന്നില്ല. അന്തരീക്ഷം അസ്ഥിരപ്പെടുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നാണു നീരീക്ഷണം

മേഘപടലം കടലില്‍ പെയ്തു ശക്തി കുറഞ്ഞു വഴി മാറിയില്ലെങ്കില്‍ മുന്നൊരുക്കം വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത്, ഒറീസ തീരങ്ങളില്‍ ന്യൂനമര്‍ദ്ദവും രൂപപ്പെടുന്നുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ സംസ്ഥാനത്തു സാധാരണ ലഭിക്കേണ്ട മഴയില്‍ 18 ശതമാനം കുറവാണ് കിട്ടിയത്. ഹൈറേഞ്ച് മേഖലകളില്‍ മഴ മുന്‍ രണ്ടു വര്‍ഷത്തെപോലെ ഇത്തവയും കുറഞ്ഞത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. വയനാട്ടില്‍ 53 ശതമാനവും ഇടുക്കിയില്‍ 45 ശതമാനവുമാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മഴക്കുറവ്.

കാലവര്‍ഷക്കാറ്റ് രണ്ടിടത്തും ദിശതിരിഞ്ഞു പോകുന്നതായാണു നിഗമനം. കോഴിക്കോട് സാധാരണത്തെക്കാള്‍ 27 ശതമാനം അധികം മഴ ലഭിച്ചു. അടുത്ത രണ്ടു ദിവസം മധ്യകേരളം മുതല്‍ വടക്കോട്ട് മഴ ശക്തിപ്പെടും. അഞ്ചു മിനുട്ടിനുള്ളില്‍ ശക്തിമായി പെയ്‌തൊഴിയുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നത്.

2018, 2019 വര്‍ഷങ്ങളില്‍ കഴിഞ്ഞ ദിവസം തൃശൂര്‍ കൊരട്ടിയിലും പുത്തൂരിലും ഉണ്ടായതുപോലെ ശക്തമായ ചുഴലികാറ്റുണ്ടായി. താമസിയാതെയായിരുന്നു പ്രളയത്തില്‍ കലാശിച്ച കനത്തമഴ ആരംഭിച്ചത്. മുന്‍വര്‍ഷങ്ങളില്‍ അങ്കമാലി, ഏലൂര്‍, പാനൂര്‍, കുഴല്‍മന്ദം ഭാഗത്തുണ്ടായ അതിശക്തമായ ചുഴലിയില്‍ ചരക്കു ലോറി വരെ മറിഞ്ഞു. വന്‍ നാശനഷ്ടവുമുണ്ടായി. വലിയ കാര്‍മേഘങ്ങള്‍ ഉണ്ടാകാനുള്ള സൂചനകൂടി ഇത്തരം കാറ്റുകള്‍ നല്‍കുന്നതായും ഗവേഷകര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button