KeralaNews

‘ക്യാപ്റ്റന്‍’ മുഖ്യമന്ത്രിക്കുള്ള അംഗീകാരമെന്ന് എ വിജയരാഘവന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതിനെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്ത്. മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകള്‍ നല്‍കുന്നത്. അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

നേരത്തെ, ക്യാപ്റ്റന്‍ പ്രയോഗത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അണികള്‍ പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉയര്‍ത്തികാണിച്ചാണ് എല്‍ഡിഎഫിന്റെ പ്രചാരണം പലയിടത്തും മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് പ്രതികരണവുമായി പി. ജയരാജന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker