ചേലക്കര: വെങ്ങാനെല്ലൂര്‍ വില്ലേജ് ഓഫിസര്‍ പി.കെ.ശശിധരനെ (53) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൈക്കൂലിയായി വാങ്ങിയ 5000 രൂപ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് ആറോടെ മേപ്പാടം ആലായ്ക്കല്‍കുളമ്പ് കുഞ്ചുകാട്ടില്‍ ഐസക്കിന്റെ സ്ഥല പരിശോധനയ്ക്ക് എത്തിയപ്പോഴാണു കൈക്കൂലി വാങ്ങിയത്.
സ്ഥലത്തിന്റെ ന്യായവില (ഫെയര്‍ വാല്യു) പുതുക്കി നിശ്ചയിക്കുന്നതിനായി ഐസക് ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നുള്ള പരിശോധനയ്ക്കാണ് ഇന്നലെ വില്ലേജ് ഓഫിസര്‍ സ്ഥലത്ത് എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News