InternationalNews

പാർട്ടിക്കിടെ സഹപ്രവർത്തകർക്ക് കുപ്പിയിലാക്കിയ മുലപ്പാൽ നൽകി, ഇൻഫ്ലുവൻസർക്ക് വിമര്‍ശനം; വീഡിയോ വൈറൽ

സിഡ്‌നി:കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ചെറിയ പ്രായത്തില്‍ മുലപ്പാല്‍ നല്‍കണമെന്ന് വൈദ്യശാസ്ത്രം ആവശ്യപ്പെടുന്നു. പ്രസവിച്ച് മുലയൂട്ടുന്ന ഏതൊരു ജീവിയും, അതിനി മനുഷ്യനായാലും ശരി ആട്, പശു തുടങ്ങിയ മൃഗങ്ങളായാലും നവജാത ശിശുക്കള്‍ക്കുള്ള പോഷക സമൃദ്ധമായ ഭക്ഷണമാണ് മുലപ്പാല്‍. ഇന്ന് സാമൂഹികമായ ജീവിത സങ്കീര്‍ണ്ണതകളില്‍‌പ്പെട്ട് ജീവിക്കുന്നത് കൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ പോകുന്ന ജോലിക്കാരായ അമ്മമാരെ സഹായിക്കാന്‍ ജപ്പാനില്‍ മുലപ്പാല്‍ ബാങ്കുകള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെയാണ് ക്രിസ്മസ്‍ പാര്‍ട്ടിക്കിടെ തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് ഓസ്ട്രേലിയന്‍ ഇന്‍ഫ്ലുവന്‍സറായ സാറാസ് ഡേ കുപ്പിയിലാക്കിയ മുലപ്പാല്‍ വാഗ്ദാനം ചെയ്തത്. അതേസമയം സുഹൃത്തുക്കളില്‍ പലരും ഈ വാഗ്ദാനം നിരസിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തി. 

‘നിങ്ങളുടെ മുലപ്പാൽ പരീക്ഷിച്ചില്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ സുഹൃത്തുക്കളാണോ എന്ന് ചോദിച്ച് കൊണ്ട് മൂന്ന് കുട്ടികളുടെ അമ്മയായ സാറാസ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഒരു ബോട്ടില്‍ സഞ്ചരിക്കുന്ന സാറാസിനെയും സുഹൃത്തുക്കളെയും കാണാം. കൂട്ടത്തില്‍ അല്പം മുതിർന്ന ഒരു കുട്ടിയുമുണ്ട്.

കൂട്ടത്തിലുള്ള എല്ലാവര്‍ക്കും കുട്ടിക്ക് ഉള്‍പ്പെടെ സാറാസ് കുപ്പിയിലാക്കിയ തന്‍റെ മുലപ്പാല്‍ നല്‍കുന്നു. പുരുഷന്മാരും കുട്ടിയും അത് നിരസിക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ വാങ്ങി കുടിക്കുകയും പിന്നാലെ നിരാശ പ്രകടപ്പിക്കുന്നതും കാണാം. എന്നാല്‍ ഇത് രുചികരമാണെന്നായിരുന്നു സാറാസിന്‍റെ അഭിപ്രായം. 14 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. 

അതേസമയം വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ചിലര്‍ സാറാസിന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചപ്പോള്‍ മറ്റ് ചിലര്‍ മുലപ്പാല്‍ കുടിക്കുന്നതിലെ സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കാനെത്തി. ഞാൻ 3 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകിയിട്ടുണ്ട്, ഒരിക്കലും എന്‍റെ മുലപ്പാൽ സ്വയം പരീക്ഷിച്ചിട്ടില്ലെന്നായിരുന്നു ഒരു യുവതി എഴുതിയത്.

മധുരമുള്ള ഒരു പഴം ശേഷം അവശേഷിക്കുന്ന പാൽ പോലെയായിരുന്നു എന്‍റെ രുചി. ഇത് ശരിക്കും എത്ര നല്ലതാണെന്ന് ഞാൻ ഞെട്ടിപ്പോയെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. പലരും ഇത് തെറ്റാണെന്ന് എഴുതി. മറ്റ് ചിലര്‍ അവസരം ലഭിച്ചില്ലെന്ന് കുറിച്ചു. അതേസമയം അത് പ്രകൃതിദത്തമാണെന്നും അതിനാല്‍ വന്യമാണെന്നും ഒരുകാഴ്ചക്കാരന്‍ കുറിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker