കോഴിക്കോട്: ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്. ചക്കിട്ടപ്പാറ സ്വദേശി അര്ജുന് ദേവിന്റെ വീടിന് നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ബൈക്കിലെത്തിയ സംഘമാണ് രണ്ട് പ്രാവശ്യം ബോംബെറിഞ്ഞത്. സംഭവത്തിന് ശേഷം ഇവര്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ അര്‍ജുനും കുടുംബവും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News