നാട്ടുകാരുടെ 600 കോടിയുമായി ബി.ജെ.പി നേതാക്കളായ ‘ഹെലിക്കോപ്റ്റര്‍ ബ്രദേഴ്‌സ്’ മുങ്ങി
ചെന്നൈ: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്നായി 600 കോടിയുടെ തട്ടിപ്പ് നടത്തി ബി.ജെ.പി നേതാക്കളായ സഹോദരങ്ങള്‍ മുങ്ങി. ഹെലിക്കോപ്റ്റര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന തമിഴ്നാട് തിരുവാരൂര്‍ സ്വദേശികളായ മരിയൂര്‍ രാമദോസ് ഗണേഷ്, മരിയൂര്‍ രാമദോസ് സ്വാമിനാഥന്‍ എന്നിവരും മറ്റു രണ്ടുപേരുമാണ് മുങ്ങിയത്.
2019ല്‍ രജിസ്റ്റര്‍ ചെയ്ത അര്‍ജുന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് പ്രതികള്‍ തട്ടിപ്പ് ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കി നല്‍കാമെന്ന വാഗ്ദാനം നല്‍കി നിരവധി പേരുടെ പണം തട്ടുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ ഐപിസി 406, 420, 120 (ബി) വകുപ്പുകള്‍ പ്രകാരം തഞ്ചാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഗണേഷിന്റെ കുട്ടിയുടെ പിറന്നാളിന് സ്വന്തം ഹെലിക്കോപ്റ്ററില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഇരുവരും ഹെലിക്കോപ്റ്റര്‍ ബ്രദേഴ്‌സ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അതേസമയം, ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു. ഹെലിക്കോപ്റ്റര്‍ സഹോദരന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ ഉടനീളം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്.