InternationalNews

ബഹറനില്‍ ഒരു മരണം കൂടി,കടുത്ത നിയന്ത്രണം,26 മുതല്‍ കടകള്‍ അടച്ചിടും

മനാമ:കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ബഹ്‌റനിലെ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളൊഴികെ ബാക്കിയെല്ലാ കടകളും മാര്‍ച്ച് 26 മുതല്‍ അടച്ചിടും. സൂപ്പര്‍മാര്‍ക്കറ്റ്, മിനി മാര്‍ക്കറ്റ്, ഫാര്‍മസി, ബേക്കറി, ബാങ്ക് എന്നിവയൊഴിച്ചുളള എല്ലാ വാണിജ്യ-വ്യാപാര കേന്ദ്രങ്ങളും ഈ മാസം 26 മുതല്‍ ഏപ്രില്‍ ഒമ്പത് വരെ അടച്ചിടുമെന്ന് വകുപ്പ് മന്ത്രി സായിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഐസോലേഷന്‍ സെന്ററും ഇവിടെ സജ്ജീകരിക്കും. എക്സിബിഷന്‍ സെന്ററിലെ നാല് ഹാളുകളിലായി 1600 ലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ അനുവദിക്കണെമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു ബഹ്റൈനി വനിത കൂടി ഇന്ന് മരിച്ചു. 183 പേര്‍ക്ക് നിലവില്‍ വൈറസ് ബാധയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker