കൊല്ലം: പരവൂരിൽ മകന്റെ മർദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശശിയാണ് മരിച്ചത്. മകൻ ശരത്തിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ ശരത്ത്, ശശിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ശരത്തിന്റെ മകനെ, ശശി വേണ്ടരീതിയിൽ നോക്കിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.
ശശിയുടെ മുഖത്തടക്കം ശരത്ത് ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ശശിയെ ബന്ധുക്കള്‍ ഇടപെട്ട് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News