EntertainmentNews

ഫ്രീക്ക് ലുക്കിൽ ബേസിൽ ജോസഫ്; നിർമാണം ടൊവിനോ തോമസ്; കോമഡി എന്റെർറ്റൈനെർ ‘മരണമാസ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ടൊവിനോ തോമസിന്റെ നിർമാണത്തിൽ ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് ‘മരണമാസ്’. പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്നത്. നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിന്റെ സംവിധാനം. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. കോമഡിക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ചിത്രം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, കള, വഴക്ക്, അദൃശ്യജാലകങ്ങൾ എന്നിവക്ക് ശേഷം ടോവിനോ തോമസ് നിർമ്മാതാവായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മരണ മാസ്സിനുണ്ട്. ഏറെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

എക്സികുട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥ് ജി, ഛായാഗ്രഹണം നീരജ് രവി, സംഗീതം ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ് ചമൻ ചാക്കോ, വരികൾ വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ് വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ് എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്, സംഘട്ടനം കലൈ കിങ്‌സൺ, കോ ഡയറക്ടർ ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ് ഹരികൃഷ്ണൻ, ഡിസൈൻസ് സർക്കാസനം, ഡിസ്ട്രിബൂഷൻ ടോവിനോ തോമസ് പ്രൊഡക്ഷൻസ്, ഐക്കൺ സിനിമാസ്. പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker