KeralaNews

ഇന്നുമുതല്‍ 14 ദിവസത്തേയ്ക്ക് ബാങ്ക് അവധി, ബാങ്ക് സന്ദര്‍ശിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ന്യൂഡൽഹി:നവരാത്രി മഹോത്സവമടക്കം രാജ്യത്തുടനീളം ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങളും മൂലം വരും ദിവസങ്ങളില്‍ നിരവധി സംസ്ഥാനങ്ങളില്‍ അതായത്, ഇന്ന് മുതല്‍ (October 12) അടുത്ത 12 ദിവസത്തേയ്ക്കാണ് ബാങ്കുകള്‍ക്ക് അവധി (Bank Holidays). എന്നാല്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കമുണ്ടായിരിയ്ക്കില്ല.

ഇന്നുമുതല്‍ നിങ്ങള്‍ ബാങ്ക് സന്ദര്‍ശിക്കും മുന്‍പ് പ്രവര്‍ത്തി ദിവസമാണോ എന്ന് പരിശോധിക്കേണ്ടിയിരിയ്ക്കുന്നു.ഒക്ടോബര്‍ മാസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക വെറും 10 ദിവസം മാത്രമാണ്. അതിനാല്‍ ഉപയോക്താക്കള്‍ പണമിടപാടുമായി ബന്ധപ്പെട്ട ജോലികള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം.

ഒക്ടോബര്‍ മാസത്തില്‍ 21 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല എങ്കിലും ഓണ്‍‌ലൈന്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഉപയോക്താക്കളക്ക് ലഭ്യമായിരിയ്ക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു

ആര്‍ ബി ഐ (Reserve Bank of India) പുറത്തുവിട്ട കലണ്ടര്‍ അനുസരിച്ച്‌ ഒക്ടോബര്‍ മാസത്തില്‍ ആകെ 21 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇതില്‍ 14 ദിവസം RBI കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍ വാരാന്ത്യ അവധികളുമാണ്. എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പരസ്പരം വ്യത്യാസപ്പെടാം എന്നും അറിയിപ്പില്‍ പറയുന്നു.

ഇന്ന് മുതല്‍ ആരംഭിക്കുന്ന ബാങ്ക് അവധി ദിവസങ്ങള്‍ ഇപ്രകാരമാണ്: – (List of bank holidays from 12th of October 2021)

1. ഒക്ടോബര്‍ 12 – ദുര്‍ഗാ പൂജ (മഹാ സപ്തമി) / (അഗര്‍ത്തല, കൊല്‍ക്കത്ത)

2. ഒക്ടോബര്‍ 13 – ദുര്‍ഗ പൂജ (മഹാ അഷ്ടമി ) ((അഗര്‍ത്തല, ഭുവനേശ്വര്‍, ഗാങ്ടോക്ക്, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്ന, റാഞ്ചി)

3. ഒക്ടോബര്‍ 13 – ദുര്‍ഗ പൂജ (മഹാ അഷ്ടമി ) ((അഗര്‍ത്തല, ഭുവനേശ്വര്‍, ഗാങ്ടോക്ക്, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്ന, റാഞ്ചി)

4. ഒക്ടോബര്‍ 14 – ദുര്‍ഗ പൂജ/ദസറ (മഹാ നവമി)/ആയുധ പൂജ (അഗര്‍ത്തല, ബെംഗളൂരു, ചെന്നൈ, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലക്നൗ, പട്ന, റാഞ്ചി, ഷില്ലോംഗ്, ശ്രീനഗര്‍, തിരുവനന്തപുരം)

5. ഒക്ടോബര്‍ 15 – ദുര്‍ഗാ പൂജ / ദസറ / ദസറ (വിജയ ദശമി) / (ഇംഫാലിലും ഷിംലയിലും ഒഴികെയുള്ള എല്ലാ ബാങ്കുകളും)

6. ഒക്ടോബര്‍ 16 – ദുര്‍ഗ പൂജ (ദാസൈന്‍) / (ഗാങ്‌ടോക്ക്)

7. ഒക്ടോബര്‍ 17 – ഞായര്‍

8. ഒക്ടോബര്‍ 18 -കതി ബിഹു (ഗുവാഹത്തി)

9. ഒക്ടോബര്‍ 19-Id-E-Milad/Eid-e-Miladunnabi/Milad-i-Sherif (പ്രവാചകന്‍റെ ജന്മദിനം)/ബറവാഫത്ത്/(അഹമ്മദാബാദ്, ബേലാപ്പൂര്‍, ഭോപ്പാല്‍, ഡെറാഡൂണ്‍, ഹൈദരാബാദ്, ഇംഫാല്‍ , ജമ്മു, കാണ്‍പൂര്‍, കൊച്ചി, ലക്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി, റായ്പൂര്‍, റാഞ്ചി, ശ്രീനഗര്‍, തിരുവനന്തപുരം)

10. ഒക്ടോബര്‍ 20 – മഹര്‍ഷി വാല്‍മീകി ജയന്തി / ലക്ഷ്മി പൂജ / ഐഡി-ഇ-Milad (അഗര്‍ത്തല, ബാംഗ്ലൂര്‍, ചണ്ഡീഗഡ്, കൊല്‍ക്കത്ത, ഷിംല)

11. ഒക്ടോബര്‍ 22-ഈദ്-ഇ-മിലാദ്-ഉള്‍-നബി (ജമ്മു, ശ്രീനഗര്‍)

12. ഒക്ടോബര്‍ 23- 4ാം ശനിയാഴ്ച

13. ഒക്ടോബര്‍ 24-ഞായര്‍

14. ഒക്ടോബര്‍ 26 – പ്രവേശന ദിനം (ജമ്മു, ശ്രീനഗര്‍)

15. ഒക്ടോബര്‍ 31 – ഞായര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker