കൊച്ചിയിൽ ഞാനിനി ഇല്ല, ആരോടും പരിഭവവുമില്ല: ബാല
കൊച്ചി: നഗരത്തിൽ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും തല്‍ക്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നും ബാല പറഞ്ഞു.
“എല്ലാവർക്കും നന്ദി..ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!! ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ..എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!!
പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം..എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ”, എന്നാണ് ബാലയുടെ വാക്കുകള്‍.
ഒക്ടോബര്‍ 23ന് ആയിരുന്നു ബാലയുടേയും കോകിലയുടെയും വിവാഹം. കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും നടനെ കുറിച്ച് ഡയറി വരെ എഴുതിയിട്ടുണ്ടെന്നും കോകില പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. അവളുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ എന്നിൽ ഞെട്ടലാണ് ഉണ്ടാക്കിയത്. വർഷങ്ങളായി മനസിൽ കൊണ്ടു നടക്കുന്ന ഇഷ്ടമാണെന്നുമാണ് ബാല പറഞ്ഞത്.
എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് മനസിലാക്കി. ആ ഡയറി ഒരിക്കലും കള്ളമല്ല. അതിൽ ആത്മാർത്ഥതയുണ്ടെന്നും ബാല പറഞ്ഞിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് മുന്‍ ഭാര്യയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.