അടച്ചിട്ട മുറിയില്‍ നിന്നും ആയിഷയെ നടനൊപ്പം പിടികൂടി, കാമുകിയായ മനീഷ കൊയ്‌രാളയുടെ നിയന്ത്രണം നഷ്ടമായ സംഭവമിത്
![](https://breakingkerala.com/wp-content/uploads/2025/02/ayisha-jhulka.jpg)
മുംബൈ: പെഹ്ല നഷാ എന്ന ഹിറ്റ് പാട്ടില്‍ അഭിനയിച്ച് കൊണ്ട് ശ്രദ്ധേയായ നടിയാണ് ആയിഷ ജുല്‍ക്ക. തൊണ്ണൂറുകളില്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട നിലയിലേക്ക് വളര്‍ന്ന നടി ഒത്തിരി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇന്ന് സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും മാറി കുടുംബിനിയായി ജീവിക്കുകയാണ്.
നിഷ്‌കളങ്കമായ മുഖവും ഭാവങ്ങളുമൊക്കെയായിരുന്നു ആയിഷയുടെ സവിശേഷത. ഇതിലൂടെ ജനഹൃദയം കീഴടക്കാനും നടിയ്ക്ക് സാധിച്ചു. എന്നാല്‍ ആയിഷ സിനിമ ഉപേക്ഷിച്ച് പോകാനും മറ്റുമൊക്കെ കാരണമായത് നടിയ്ക്കുണ്ടായ ചില പ്രണയങ്ങളായിരുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ബോളിവുഡിലെ പ്രമുഖ നടന്‍ നാന പടേക്കറുമായിട്ടും ആയിഷ പ്രണയത്തിലായിരുന്നു. അന്ന് മനീഷ കൊയ്‌രാളയും നാനയും പ്രണയത്തിലുമായിരുന്നു. ഒരിക്കല്‍ നാനയെയും ആയിഷയെയും മനീഷ കൈയ്യോടെ പിടികൂടുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ താരങ്ങളെ കുറിച്ചുള്ള രസകരമായ സംഭവകഥകളാണ് പുറത്ത് വന്നിരിക്കുന്നത്.
ബോളിവുഡിലെ നിരവധി പ്രമുഖര്‍ക്കൊപ്പം അഭിനയിച്ചിരുന്ന ആയിഷ വളരെ പെട്ടെന്നാണ് താരസുന്ദരിയായി വളര്‍ന്നത്. മംമ്ത കുല്‍ക്കര്‍ണി, ദിവ്യ ഭാരതി എന്നിങ്ങനെ തന്റെ തന്റെ സമകാലികരായ നടിമാരുമായി കടുത്ത മത്സരം നടത്താനും ആയിഷയ്ക്ക് സാധിച്ചു. 1991 ലാണ് നടി ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നത്.
ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളുടെ പേരിനൊപ്പം ആയിഷയുടെ പേരും ചേര്‍ത്ത് കഥകള്‍ വന്നിരുന്നു. എന്നാല്‍ അവരില്‍ നാനാ പടേക്കറുമായുള്ള ബന്ധമാണ് നടിയെ വാര്‍ത്തകളില്‍ നിറച്ചത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ചിത്രീകരണത്തിനിടെ നാനയും ആയിഷയും ഡേറ്റിംഗ് ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. ഈ സിനിമയില്‍ താരങ്ങള്‍ ഒന്നിച്ചുള്ള ചില ബോള്‍ഡ് രംഗങ്ങള്‍ ഉണ്ടായിരുന്നു.
അങ്ങനെ അടുപ്പത്തിലായതോടെ ആയിഷയും നാനയും ലിവ്-ഇന്‍ റിലേഷനിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആ സമയത്ത് നാനാ പടേക്കര്‍ വിവാഹിതനായിരുന്നു. ഒപ്പം നടി മനീഷ കൊയ്‌രാളയുമായി കടുത്ത പ്രണയത്തിലുമായിരുന്നു. ഇതിനൊപ്പമാണ് ആയിഷ ജുല്‍ക്കയുമായിട്ടുള്ള ബന്ധം കൂടി മുന്നോട്ട് കൊണ്ട് പോയത്.
ആയിഷയുമായി നാനയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ച മനീഷ ഇരുവരെയും അടച്ചിട്ട മുറിയില്‍ നിന്നും പിടി കൂടി. ഇതോടെ താരങ്ങളുടെ ബന്ധം വഷളായി. ആയിഷ ജുല്‍ക്കയ്ക്കൊപ്പം നാനയെ കണ്ടതിന്റെ ഞെട്ടലില്‍ മനീഷയ്ക്ക് ശാന്തത നഷ്ടപ്പെട്ടു. എന്റെ പുരുഷന്റെ അടുത്ത് നിന്ന് ഇറങ്ങി പോടീ… എന്നൊക്കെ പറഞ്ഞ് മനീഷ ആയിഷയ്‌ക്കെതിരെ അലറി വിളിക്കുകയും ചീത്ത പറയുകയുമൊക്കെ ചെയ്തു.
ഈ സംഭവത്തോട് കൂടി മനീഷ പ്രണയം അവസാനിപ്പിച്ചെങ്കിലും നാന ആയിഷയുമായുള്ള ബന്ധം തുടര്‍ന്നു. മാത്രമല്ല ഇടയ്ക്ക് ഈ ബന്ധത്തെ കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തു. എന്നിട്ടും അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല. നാനയുടെ സ്വഭാവം മോശമാണെന്ന് ചൂണ്ടിക്കാണിച്ച് ആയിഷയും അദ്ദേഹവുമായി പിരിഞ്ഞു.
അഭിനേത്രി എന്ന നിലയില്‍ കരിയറിന്റെ ഏറ്റവും ടോപ്പില്‍ നില്‍ക്കുമ്പോഴാണ് ആയിഷ ജുല്‍ക്ക സിനിമ ഉപേക്ഷിക്കുന്നത്. അതിന് കാരണം മറ്റൊരു പ്രണയമാണെന്നും പറയപ്പെടുന്നു. നാനയുമായിട്ടുള്ള റിലേഷന്‍ അവസാനിച്ചതിന് ശേഷം നടന്‍ അര്‍മാന്‍ കോഹ്ലിയും ആയിഷയും ഇഷ്ടത്തിലായി. ഇരുവരുടെയും വിവാഹം വരെ നിശ്ചയിച്ചു. ഇതോടെ നടി കരിയര്‍ ഉപേക്ഷിച്ച് കുടുംബിനിയാകാന്‍ തീരുമാനിച്ചു. എന്നാല്‍ അര്‍മാനുമായിട്ടും നടി പിരിഞ്ഞു.
വിവാഹത്തിന് ഒരുങ്ങുന്നതിനിടയില്‍ അര്‍മാന്‍ മറ്റൊരാളുമായി പ്രണയത്തിലായെന്ന് ആയിഷ കണ്ടുപിടിക്കുകയായിരുന്നു. ഇത് നടിയെ ആകെ തകര്‍ത്ത് കളഞ്ഞൊരു സംഭവമായി പോയി. നല്ല പ്രൊജക്ടുകള്‍ നഷ്ടപ്പെടുകയും സ്വപ്‌നം കണ്ട കുടുംബജീവിതവും ആയിഷയ്ക്ക് നഷ്ടപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. പിന്നീട് 2003 ല്‍ ബിസിനസ് ടൈക്കൂണ്‍ സമീര്‍ വാഷിയുമായി നടി വിവാഹിതയായി. കുട്ടികള്‍ വേണ്ടെന്ന് മന:പൂര്‍വ്വം തീരുമാനിച്ചാണ് താരങ്ങള്‍ ജീവിക്കുന്നത്.