മലപ്പുറം: പൊന്നാനി – കുറ്റിപ്പുറം ദേശീയ പാതയിലെ തവനൂര്‍ പോത്തനൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോ കത്തി നശിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. യാത്രക്കിടെ ഓട്ടോയില്‍ നിന്ന് പുക ഉയരുകയായിരുന്നു.
ഇത് കണ്ടതോടെ ഡ്രൈവറും യാത്രക്കാരും ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു. വിവരം നാട്ടുകാര്‍ അഗ്‌നി രക്ഷസേനയെ അറിയിക്കുകയായിരുന്നു. പൊന്നാനിയില്‍ നിന്ന് അഗ്‌നി രക്ഷാസേനയെത്തി തീ അണച്ചു. ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News