കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 85 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്റ്റംസ് ആണ് സ്വർണം പിടികൂടിയത്. 1841 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. രണ്ടു വയസുള്ള കുട്ടി ധരിച്ച ഡയപ്പറിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കാസർഗോഡ് സ്വദേശി മുഹമ്മദ് കുഞ്ഞി ഹസൈനാറിൽ നിന്നാണ് സ്വർണം പിടികൂടിയത്.
മാസങ്ങളായി കണ്ണൂർ കരിപ്പൂർ വിമാനത്താവളങ്ങൾ വഴിയുളള സ്വർണക്കടത്ത് വർദ്ധിച്ചിരുന്നു. കസ്റ്റംസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ടെങ്കിലും സ്വർണക്കടത്തിന് പൂർണമായി തടയിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സൈക്കിളിനുളളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണവും പിടികൂടിയിരുന്നു. കാസർകോട് സ്വദേശിയാണ് 350 ഗ്രാം തൂക്കം വരുന്ന സ്വർണം കടത്താൻ ശ്രമിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News