KeralaNews

ഉയര്‍ന്നു നില്‍ക്കുന്ന കമ്പികള്‍,മേല്‍ക്കൂരയില്ല,മറയില്ല അതിരമ്പുഴയിലെ ‘ആധുനിക’ കാത്തിരിപ്പുകേന്ദ്രം

കോട്ടയം:കമ്പി മാത്രമായ് ഇന്ന് അവശേഷിച്ചിരിക്കുകയാണ് മനയ്ക്കപ്പാടത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. കാട് പിടിച്ച് മാലിന്യകൂമ്പാരമായി തീർത്തും ഉപയോഗ ശൂന്യമായ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം കേരളത്തിന് തന്നെ അപമാനകരമാണെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.

ഏറ്റുമാനൂർ സ്റ്റേഷനെ ദിവസേന അറുന്നൂറോളം യാത്രക്കാർ ആശ്രയിക്കുന്നുണ്ടെന്ന് കഴിഞ്ഞവർഷത്തെ ടിക്കറ്റുകളുടെ അടിസ്ഥാനത്തിൽ റെയിൽവേ വ്യക്തമാക്കിയിരുന്നു. എം ജി യൂണിവേഴ്‌സിറ്റി അടക്കം നിരവധി സർക്കാർ അർദ്ധ സർക്കാർ – പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ ഈ ബസ് സ്റ്റോപ്പിനെ ഇപ്പോൾ ആശ്രയിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ ഏറ്റുമാനൂർ- അതിരമ്പുഴ റോഡിലെ ഈ ബസ് സ്റ്റോപ്പിന്റെ ദയനീയാവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണേണ്ടതാണ് . മഴ പെയ്താൽ കയറി നിൽക്കാൻ സ്ഥലമില്ലാത്തതിനാൽ ഓവർ ബ്രിഡ്ജിനടിയിലാണ് യാത്രക്കാർ ഇപ്പോൾ അഭയം പ്രാപിക്കുന്നത്.

അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂർ സ്റ്റേഷനിൽ നാലരക്കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം തദ്ദേശ ഭരണസംവിധാനങ്ങളാണ് മെച്ചപ്പെടുത്തേണ്ടത് എന്നതിനാൽ റെയിൽവേയുടെ വികസന പ്രവർത്തനങ്ങളിൽ വെയ്റ്റിംഗ് ഷെഡ് പെടുന്നില്ല. ബസ് സ്റ്റോപ്പ് ഒരു നാടിന്റെ മുഖമാണ്. സമീപ ജില്ലകളിൽ നിന്നും പോലും സ്റ്റേഷനിൽ എത്തുന്നവരെ സ്വീകരിക്കുന്ന ഈ ബസ് സ്റ്റോപ്പ് അതിരമ്പുഴയ്‌ക്ക് മൊത്തത്തിൽ ഒരു അപമാനമാണെന്നും ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker