News
ലഹരിമരുന്ന് കേസ്; ആര്യൻ ഖാൻ ജയിൽ മോചിതനായി

മുംബൈ: ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജയിൽ മോചിതനായി. ആര്യനെ സ്വീകരിക്കാൻ മന്നത്തിൽ നിന്നും വാഹനവ്യൂഹമെത്തി. പിതാവ് ഷാരൂഖ് ഖാനും ജയിലിൽ എത്തിയിരുന്നതായാണ് സൂചന.
ശനിയാഴ്ച രാവിലെ തന്നെ ആര്യന്റെ അഭിഭാഷകർ ജാമ്യത്തിന്റെ പകർപ്പ് ജയിലിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് ജയിൽ നടപടികൾ പൂർത്തിയായത്.
വ്യാഴാഴ്ചയാണ് കോടതി ആര്യന് ജാമ്യം അനുവദിച്ചത്. തുടർന്ന് വെള്ളിയാഴ്ച തന്നെ ആര്യന് ജയിൽ നിന്നും പുറത്തിറങ്ങാൻ കഴിയുമെന്ന് കരുതിയിരുന്നുവെങ്കിലും കൃത്യസമയത്ത് ജാമ്യത്തിന്റെ പകർപ്പ് ഹാജരാക്കാൻ സാധിക്കാതിരുന്നതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടരുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News