ന്യൂഡൽഹി: കേരള ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാൻ ഒഴിയുമെന്ന് സൂചന. ആൻഡമാൻ നിക്കോബാറിന്റെ ലഫ്.ജനറലായ ദേവേന്ദ്രകുമാർ ജോഷിയ്ക്ക് കേരളത്തിന്റേയോ ജമ്മുകശ്മീരിന്റെയോ ചുമതല നൽകിയേക്കും. നാവികസേന മുൻ മേധാവി കൂടിയാണ് ദേവേന്ദ്രകുമാർ ജോഷി.
ഗവർണർ പദവിയിൽ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നൽകിയേക്കിമെന്നും സൂചനയുണ്ട്. അദ്ദേഹത്തിന് പുറമെ ഗവർണർമാരായ മനോജ് സിൻഹ, പി എസ് ശ്രീധരൻപിള്ള, തവർ ചന്ദ് ഗെഹലോട്ട്, ബന്ദാരു ദത്താത്രേയ, ആനന്ദി ബെൻ പട്ടേൽ എന്നിവർക്കും മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പദവിയിൽ നാലു വർഷം പൂർത്തിയാക്കിയ മനോജ് സിൻഹയ്ക്ക് പകരം ആർഎസ്എസ് നേതാവും ബിജെപി മുൻ ജനറൽ സെക്രട്ടറിയുമായ രാം മാധവ് പുതിയ ലെഫ്റ്റനന്റ് ഗവർണറായേക്കുമെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News