KeralaNews

ആലപ്പുഴയിൽ വാഹനാപകടവുമായി ബന്ധപ്പെട്ട് തർക്കം,​ അടിയേറ്റയാൾ മരിച്ചു

ആലപ്പുഴ : വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റയാൾ മരിച്ചു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. വീയപുരം കാരിച്ചാൽ തുണ്ടിൽ ടി.എം. ജോസഫ് (ജോസ്-62)​ ആണ് മരിച്ചത്. സംഭവത്തിൽ വീയപുരം നന്ദൻകേരിൽ കോളനിയിൽ ദയാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ഏഴരയോടെയാണ് സംഭവം. ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു,​ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം തിരുവനന്തപുരം കിളിമാനൂരിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കിളിമാനൂർ, എള്ളുവിള, കീഴ്മണ്ണടി, കുന്നുവിള വീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന അനന്ദുവിനെയാണ് (23) കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്.

ഡിസംബർ 30 ന് പുലർച്ചെ ഒരു മണിക്ക് കീഴ്മണ്ണടി ആറിന് സമീപം വച്ചായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും അനന്ദുവും സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കിട്ടു. തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ അനന്ദുവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു.

സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അനന്ദു മൺവെട്ടകൈ കൊണ്ട് ജയകുമാറിന്റെ തലക്കടിച്ച് വീഴ്ത്തുകയും പ്രതിയുടെ സുഹൃത്തുക്കളും ചേർന്ന് തറയിലിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം അനന്ദു ഒളിവിൽപ്പോയിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, രാജികൃഷ്ണ, ഷജിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker