KeralaNews

പുതുപ്പള്ളിയിൽ മത്സരിയ്ക്കുമോ? വിശദീകരണവുമായി അനിൽ ആൻറണി

തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി.

പദവികൾക്ക് വേണ്ടിയല്ല ബിജെപിയിൽ വന്നത്. പുതുപ്പള്ളിയിൽ താൻ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനില്‍ ആന്റണി പറഞ്ഞു. പാർട്ടിയുമായി ബന്ധമില്ലാത്തവർ നടത്തുന്ന പ്രചരണമാണ്. സാങ്കൽപിക ചോദ്യത്തിന് ഉത്തരമില്ല.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. പുതുപ്പള്ളിയിൽ അനിൽ ആന്റണിയുടെ പേര് തള്ളാതെയായിരു്നനു കെ.സുരേന്ദ്രന്‍റെ പ്രതികരണം. ദേശീയ സെക്രട്ടറി അനിൽ ആന്റണിയുടെ പേരും ചർച്ചയിലുണ്ടെന്ന് കെ.സുരേന്ദ്രൻ വിശദമാക്കി.

മദ്ധ്യ മേഖലാ സെക്രട്ടറി എന്‍ ഹരിയുടെ പേരും സജീവമാണ്. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വ യോഗം തൃശൂരിൽ ആരംഭിച്ചു.

കോർ കമ്മിറ്റിക്ക് ശേഷം സംസ്ഥാന ഭാരവാഹി യോഗവും വൈകിട്ട് എൻ.ഡി.എ യോഗവും ചേരും. പുതുപ്പള്ളിയിൽ സ്ഥാനാർഥിയായി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍, സെക്രട്ടറി സോബിന്‍ ലാല്‍, മദ്ധ്യ മേഖലാ പ്രസിഡന്‍റ് എൻ.ഹരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കോർകമ്മിറ്റി യോഗത്തിനും എൻ.ഡി.എ യോഗത്തിനും ശേഷം കേന്ദ്രനേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button