കൊച്ചി:അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ആൻഡ്രിയ ജെർമിയ . ഇപ്പോഴിതാ സിനിമയിൽനിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡ്രിയ .
ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതിനെ തുടർന്നാണ് കുറച്ച് കാലം കരിയറിൽ നിന്ന് മാറി നിന്നതെന്ന് ആൻഡ്രിയ പറയുന്നു. ത്വക്കിനെ ബാധിക്കുന്ന ഒരു അപൂർവ്വ രോഗമാണിത്. അഭിമുഖത്തിനിടെയാണ് തുറന്ന് പറച്ചിൽ.
വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ സ്‌കിൻ കണ്ടീഷൻ പിടിപെട്ടത്. എന്റെ മുടിയിഴകൾ നരച്ചിട്ടില്ല. പക്ഷേ അന്ന് എന്റെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി. എല്ലാ ദിവസവും എഴുന്നേൽക്കുമ്പോൾ പല പാടുകളും ശരീരത്തിൽ കാണാൻ തുടങ്ങി.
ബ്ലഡ് ടെസ്റ്റുകൾ വന്നു. പക്ഷെ അവയെല്ലാം നോർമലാണ്. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല. എന്തെങ്കിലും ടോക്‌സിന്റെ റിയാക്ഷൻ ആയിരിക്കാം അല്ലെങ്കിൽ ഇമോഷണൽ സ്ട്രസ് കൊണ്ടായിരിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. ഈ രംഗത്ത് ഇമോഷണലാകും.
ഒരു റോൾ ചെയ്യുമ്പോൾ അത് നമ്മളിൽ നിന്ന് എന്തെങ്കിലുമെടുക്കും. എല്ലാത്തിൽ നിന്നും കുറച്ച് കാലം താൻ മാറി നിന്നു. ആ കണ്ടീഷനിൽ നിന്നും പുറത്ത് വന്നു. ഈ സമയത്ത് മാധ്യമങ്ങളും സിനിമാ രംഗവും പറഞ്ഞത് പ്രണയം തകർന്നത് കാരണം ഞാൻ ഡിപ്രഷനിലായി എന്നാണ്. ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതാണ്. അതെന്റെ ചോയ്‌സ് ആണ്. ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ സ്വയം ഉൾക്കൊള്ളാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നും ആൻഡ്രിയ ജെർമിയ ചൂണ്ടിക്കാട്ടി
ആദ്യമായാണ് ഞാനിക്കാര്യം തുറന്ന് പറയുന്നത്. അതേസമയം ഈ കണ്ടീഷൻ തന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. താൻ ഇപ്പോൾ വളർത്തു നായക്കൊപ്പം കൂടുതൽ സമയം ചലവഴിക്കുകയാണ്. ഇതെല്ലാം തന്നെ സഹായിച്ചെന്നും ആൻഡ്രിയ പറയുന്നു. വളർത്ത് നായയാണ് തന്നെ സഹായിച്ചത്. മാസ്റ്റർ, പിസാച് 2 എന്നീ സിനിമകൾ ചെയ്തത് ഈ കണ്ടീഷനുള്ളപ്പോഴാണ് എന്നും താരം വെളിപ്പെടുത്തി.