FeaturedHome-bannerNationalNews

പാൽ വില കൂട്ടി അമൂൽ; ജൂൺ മൂന്നുമുതൽ പുതിയ നിരക്ക്

ന്യൂഡൽഹി: രാജ്യത്തുടനീളം പാൽ വില കൂട്ടി അമൂൽ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. അമൂലിൻ്റെ എല്ലാ പാൽ വേരിയൻ്റുകൾക്കും വില വർധിക്കും. പുതിയ നിരക്ക് ജൂൺ മൂന്നുമുതൽ പ്രാബല്യത്തിൽ വരും.

പ്രവർത്തനച്ചെലവും ഉത്പ്പാദനച്ചെലവും വർധിച്ചതിനാലാണ് അമൂൽ പാലിൻ്റെ വില വർധിപ്പിച്ചതെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും അമൂൽ പാൽ വില വർധിച്ചിരുന്നു.

ഉൽപ്പാദനച്ചെലവ് കൂടിയതാണ് പാൽ വില വർധിപ്പിക്കാൻ കാരണമായതെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ വില വർധന അനിവാര്യമാണെന്നും ജിസിഎംഎംഎഫ് എംഡി ജയൻ മേത്ത പറഞ്ഞു.

വില വർധന പ്രകാരം, 500 എംഎൽ അമൂൽ എരുമ പാലിന് 36 രൂപയാകും. 500 എംഎൽ അമൂൽ ഗോൾഡ് മിൽക്കിന് 33 രൂപയും 500 എംഎൽ അമൂൽ ശക്തി മിൽക്കിന് 30 രൂപയുമാകും. 500 എംഎൽ അമൂൽ ടീ സെപ്ഷ്യൽ മിൽക്കിന് 32 രൂപയുമാകും. തൈരിൻ്റെ വിലയിലും വർധന ഉണ്ടായിട്ടുണ്ട്. അതേസമയം വിലക്കയറ്റത്തിനിടയിലെ, ഏറ്റവും കുറഞ്ഞ വില വർധനയാണിതെന്ന് അമൂൽ ന്യായീകരിച്ചു.

ഗുജറാത്തിലെ ആനന്ദ് കേന്ദ്രീകരിച്ചുള്ള സഹകരണ സൊസൈറ്റിയാണ് ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്ന അമൂൽ. ഗുജറാത്ത് സഹകരണ വകുപ്പിൻ്റെ കീഴിലെ ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൻ്റെ മേൽനോട്ടത്തിലാണ് അമൂലിൻ്റെ പ്രവർത്തനം. 36 ലക്ഷം പാൽ ഉത്പ്പാദകർ അമൂലിൻ്റെ കീഴിലുണ്ടെന്നാണ് കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button