NationalNews

മതാടിസ്ഥാനത്തിലുള്ള സംവരണം ബിജെപി ഉള്ളിടത്തോളം അനുവദിക്കില്ല; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മുംബൈ: രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ദളിത് വിഭാ​ഗക്കാരുടെ സംവരണം കുറച്ച് മുസ്‌ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കുമെന്ന് പറയുന്നു. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല.

മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാ​ഗക്കാരുടെ സംവരണം കുറയും. ഇത് ബിജെപി ഉള്ളിടത്തോളം കാലം അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker