InternationalNews

യുക്രെയിനെ തൊട്ടാല്‍ വലിയ വില നല്‍കേണ്ടി വരും; റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: റഷ്യ ഏതുനിമിഷവും യുക്രെയിനെ ആക്രമിക്കാന്‍ സാധ്യതയെന്നും ഇതിനു വലിയ വില നല്‍കേണ്ടി വരുമെന്നും അമേരിക്ക. വിമാനത്തിലൂടെ ബോംബ് വര്‍ഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കി. റഷ്യ ഏതു നിമിഷവും ആക്രമണം തുടങ്ങിയേക്കുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്.

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചൊവ്വാഴ്ച മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയശേഷം പുടിന്‍ യുദ്ധം തുടങ്ങിയേക്കുമെന്ന സൂചനയുള്ളതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുക്രെയ്ന്‍ തലസ്ഥാനമായ കീവ് ആയിരിക്കും റഷ്യന്‍ സേന ലക്ഷ്യമിടുകയെന്ന് പാശ്ചാത്യ ഇന്റലിജന്‍സ് സംഘടനകള്‍ സൂചിപ്പിച്ചു. യുക്രെയ്ന്റെ കിഴക്കുഭാഗത്തോടു ചേര്‍ന്ന് ഒരു ലക്ഷം പട്ടാളക്കാരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.

യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന ബലാറൂസില്‍ സംയുക്ത സൈനിക അഭ്യാസത്തിനെന്ന പേരില്‍ 30,000 റഷ്യന്‍ പട്ടാളക്കാര്‍ എത്തിയിട്ടുണ്ട്. കരിങ്കടലില്‍ റഷ്യന്‍ നാവികേസനയും അഭ്യാസത്തിനെന്ന പേരില്‍ തയാറെടുത്തു നില്‍ക്കുന്നു. ഇതിനിടെ പ്രശ്‌ന പരിഹാരത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി.

നൂറ്റാണ്ടുകളായി റഷ്യയോട് വിശ്വസ്തത പുലര്‍ത്തിയിരുന്ന യുക്രെയ്ന്‍ പാശ്ചാത്യ ശക്തികളുമായി അടുത്തതും നാറ്റോ സൈനികസഖ്യത്തില്‍ ചേരാന്‍ ശ്രമിക്കുന്നതുമാണ് റഷ്യയെ പ്രകോപിപ്പിക്കുന്നത്. 2014ല്‍ റഷ്യന്‍ സേന അധിനിവേശം നടത്തി യുക്രെയ്ന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button