KeralaNews

കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കും, കാമറകൾ ഘടിപ്പിക്കും: ഗണേഷ് കുമാർ

പാലക്കാട്: കേരളത്തിലെ മുഴുവൻ ബസുകളിലും കാമറകൾ ഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. മാത്രമല്ല, എല്ലാ ബസുകളും ഏസി ആകുമെന്ന് അദ്ദേഹം പറഞ്ഞു. കാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ആസ്ഥാനങ്ങളിൽ ആയിരിക്കും ഘടിപ്പിക്കുന്നത്.

കൂടാതെ ബസ് ഓടികുമ്പോൾ ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക കാമറകൾ കൂടി ഫിറ്റ് ചെയ്യുന്നത് സർക്കാറിൻരെ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫിസ് മുറികളുടെയും ജീവനക്കാരുടെ ശീതീകരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുമ്പോൾ ആണ് മന്ത്രി ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞത്.

യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസി ബസിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ കൊണ്ടുവരും. കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രാധന്യം നൽകും, നല്ല ഭക്ഷണങ്ങൾ യാത്രക്കാർക്ക് നൽകാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും. ജീവനക്കാർക്ക് മികച്ച വിശ്രമ സൗകര്യം ഒരുക്കും. എന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിലെ ശുചിമുറികൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നു വന്നിട്ടുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പഠനങ്ങൾ നടത്തും. കെഎസ്ആർടിസി ബസുകളിലെ തകരാറുകൾ വേഗത്തിൽ പരിഹരിക്കും. വേഗത്തിൽ പരിഹരിക്കാതെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ട്ടിച്ചാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു. പുതിയ യാത്രാ സംസ്കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ പരിഷ്കാരങ്ങൽ കൊണ്ടു വന്നിരിക്കുന്നത്. അടുത്ത രണ്ടുമൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകാനുള്ള ഏർപ്പാടുകൾ തുടങ്ങുമെന്നും മന്ത്രി പറ‍ഞ്ഞു.

നാലു പെൺകുട്ടികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയമ്പാടത്തെ അപകട സ്ഥലത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. റോഡ് പരുക്കൻ ആക്കാനും, റോഡിൻറെ നടുവിൽ താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിക്കാനും, അനധികൃത പാർക്കിങ്ങ് റോഡിന്റെ ഇരുവശത്ത് നിന്നും മാറ്റാനും അദ്ദേഹം നിർദേശം നൽകി. വാഹനാപകടം നടന്ന സ്ഥലവും അപകടത്തിൽ മരിച്ച കുട്ടികളുടെ വീടും മന്ത്രി കെ ബി ഗണേഷ് കുമാർ സന്ദർശിച്ചു.

വിഷയം പഠിച്ച് ഉദ്യോഗസ്ഥരോട് ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. റോഡ് അശാസ്ത്രിയത പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ട് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. നാട്ടുകാരുടെ പരാതി കേൾട്ട ശേഷം ആണ് അദ്ദേഹം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker