നായികയുടെ ചുണ്ട് പോര, ചിരി കൊള്ളില്ല! ഒടുവില്‍ പടം റിലീസായ അന്ന് നിര്‍മാതാവ് തിയേറ്ററില്‍ തല കറങ്ങി വീണു
കൊച്ചി:മോഹന്‍ലാലും നദിയ മൊയ്തുവും മത്സരിച്ചഭിനയിച്ച സിനിമയാണ് നോക്കത്ത ദൂരത്ത്. ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമയിലാണ് നദിയ മൊയ്ദു ആദ്യമായി അഭിനയിക്കുന്നത്. വളരെ സഹകരമായി നിര്‍മ്മിച്ച സിനിമയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
ഈ സിനിമയുടെ തുടക്കം മുതല്‍ റിലീസിനെത്തിയപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പുതിയതായി പങ്കുവെച്ച് വീഡിയോയില്‍ അഷ്‌റഫ് സൂചിപ്പിച്ചിരിക്കുന്നത്.
ഒരു ദിവസം ഫാസിലും ഞാനും തമ്മില്‍ കണ്ടു. അന്ന് അദ്ദേഹം എന്നോട് ‘നോക്കത്ത ദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയുടെ കഥ പറഞ്ഞു. അതിമനോഹരമായി കഥ വിവരിച്ച് പറയുന്ന ആളാണ് ഫാസില്‍. സിനിമയുടെ ബിസിനസിനെ പറ്റി തനിക്ക് അറിയില്ലെന്നും ഇതൊന്ന് ബിസിനസ് ചെയ്തു താരമൊന്നും അദ്ദേഹം എന്നോട് ചോദിച്ചു. അന്ന് കൊല്ലത്തുള്ള തിരുവെങ്കടം മുതലാളിയുമായി എനിക്ക് ഒത്തിരി സ്വാധീനം ഉണ്ടായിരുന്നു. അദ്ദേഹമാണ് എന്റെ സിനിമകളുടെ ഫൈനാന്‍സ് ചെയ്തിരുന്നത്.
മുതലാളിയോട് സംസാരിച്ച് ഫാസിലിന്റെ സിനിമയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കി തരാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് ഫാസില്‍ വീണ്ടും എന്നോട് ചോദിച്ചു. സത്യത്തില്‍ ആ സമയത്ത് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടില്ലായിരുന്നു. എങ്കിലും ഞാന്‍ ഫാസിലിന് വാ്ക് കൊടുത്തു. മുതലാളി സമ്മതിച്ചു, എല്ലാം ഒക്കെ ആണെന്നാണ് ഞാന്‍ ഫാസിലിനോട് പറഞ്ഞു. അതിനുശേഷമാണ് ഇക്കാര്യം ഞാന്‍ തിരുവെങ്കടം മുതലാളിയോട് നേരിട്ട് പോയി സംസാരിക്കുന്നത്.
ഫാസിലിന്റെ ഇങ്ങനെ ഒരു പടം ഉണ്ട്, നല്ല കഥയാണ്, ഞാന്‍ കേട്ടതാണെന്നും ചെറിയ ആര്‍ട്ടിസ്റ്റുകളെ ഉള്ളൂ, എന്നൊക്കെ പറഞ്ഞു. അന്ന് മോഹന്‍ലാല്‍ കയറി വരുന്നേയുള്ളു. നായിക പുതുമുഖവും. അദ്ദേഹം കോഴിക്കോട് ഉള്ള ഒരു വിതരണക്കാരനെ വിളിച്ചു. ഒരു ഫോണ്‍ എന്റെ ചെവിയിലും മറ്റൊന്ന് അദ്ദേഹവും വെച്ചു. എന്നിട്ട് അഷ്‌റഫ് ഒരു സിനിമയുമായി വന്നിട്ടുണ്ടെന്ന് അയാളോട് പറഞ്ഞു. ഇതോടെ അവിടുന്ന് എന്റെ പൊന്നു മുതലാളി അഷ്‌റഫിന്റെ സിനിമകള്‍ ഒന്നും ഓടില്ല അതൊന്നും എടുക്കല്ലേ എന്ന് പറഞ്ഞു.
ഫോണ്‍ കട്ടായ ശേഷം മുതലാളി എന്നോട് എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഞാനാണെങ്കില്‍ ഫാസിലിനോട് ഡിസ്ട്രിബ്യൂഷന്‍ ഓക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ്. എന്തായാലും ആ സിനിമ എടുക്കണമെന്നും അതിനൊരു നഷ്ടം വരികയാണെങ്കില്‍ അത് ഫാസിലിനെ കൊണ്ട് തന്നെ ചെയ്യിപ്പിക്കാം എന്നും ഞാന്‍ വാക്ക് കൊടുത്തു. അങ്ങനെ മുതലാളി വഴങ്ങി, ഫാസിലിനെ കാണാനും തീരുമാനിച്ചു. ഞാനും ഫാസിലും ഔസേപ്പച്ചനും മുതലാളിയെ നേരില്‍ കണ്ടു.
മോഹന്‍ലാല്‍, മമ്മൂട്ടി, റഹ്‌മാന്‍ ഇവരൊക്കെ സിനിമയില്‍ ഉണ്ടാവും എന്നാണ് ലിസ്റ്റില്‍ പറഞ്ഞത്. റഹ്‌മാന്‍ ഇല്ലെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും എന്തായാലും ഉണ്ടാവുമെന്ന് ഫാസില്‍ ഉറപ്പു പറഞ്ഞു. പക്ഷേ ഷൂട്ടിംഗ് തുടങ്ങിയതിനുശേഷമാണ് മമ്മൂട്ടിക്ക് ഡേറ്റിന്റെ പ്രശ്‌നം കാരണം വരാന്‍ പറ്റില്ലെന്ന് പറഞ്ഞത്. പിന്നീട് മമ്മൂട്ടിക്ക് വെച്ച കഥാപാത്രത്തില്‍ ഫാസില്‍ തന്നെ അഭിനയിച്ചു. മോഹന്‍ലാലിനും എന്തോ പ്രശ്‌നം വന്നെങ്കിലും ആ ലിസ്റ്റിലുള്ള എല്ലാവരെയും ഒഴിവാക്കാന്‍ സാധിക്കാത്തത് കൊണ്ട് മോഹന്‍ലാലിനു വേണ്ടി കുറച്ച് അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്തു.
നാദിയ മൊയ്തു എന്ന പുതുമുഖ നടിയാണ് ഈ സിനിമയില്‍ നായികയായി അഭിനയിച്ചത്. നാദിയ മൊയ്തുവിനെ കണ്ടെത്തുന്നത് കല്യാണ കാസറ്റിലൂടെയാണ്. ഡല്‍ഹിയില്‍ നടന്ന ഒരു കല്യാണ പരിപാടിയില്‍ നദിയയുടെ സ്മാര്‍ട്ട്‌നസ് കണ്ടാണ് നായികയായി സിനിമയിലേക്ക് വിളിക്കുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ ചിത്രത്തിലെ മുത്തശ്ശിയായി നടി പത്മിനി എത്തി. അന്ന് സിനിമയെല്ലാം ഉപേക്ഷിച്ച് അമേരിക്കയില്‍ താമസിക്കാന്‍ പോയ പത്മിനിയെ അവിടെ നിന്നും കൊണ്ടുവരികയായിരുന്നു.
ഇടയ്ക്ക് നമ്പ്യാര്‍ സാര്‍ എന്ന് പറഞ്ഞൊരു നിര്‍മാതാവ് ഉണ്ടായിരുന്നു. ചിത്രത്തില്‍ പുതുമുഖ നടിയാണെന്ന് പറഞ്ഞതുകൊണ്ട് അവരെ കാണാനായി നമ്പ്യാര്‍ സാര്‍ സിനിമയുടെ ലൊക്കേഷനില്‍ എത്തി. അവിടെവച്ച് നാദിയയെ കണ്ടതോടെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ചുണ്ട് കൊള്ളില്ല, ചിരി പോരാ എന്നൊക്കെ അദ്ദേഹം പോയി പലയിടത്തും പറഞ്ഞെങ്കിലും സെക്‌സി ലുക്ക് ഇല്ലാത്തത് കൊണ്ടാണെന്ന് പറഞ്ഞ് ഞാന്‍ സമാധാനിപ്പിച്ചു.
ഒടുവില്‍ സിനിമ തിയേറ്ററുകളില്‍ റിലീസിന് എത്തി. നിര്‍മ്മാതാക്കളില്‍ ഒരാളായ ഔസേപ്പച്ചന്‍ സിനിമ കാണാന്‍ ആദ്യദിവസം തന്നെ പോയി. 12 പേരെ ആ സിനിമ കാണാന്‍ അന്ന് തിയേറ്ററില്‍ ഉണ്ടായിരുന്നുള്ളൂ. തന്റെ പടം പൊട്ടി, തിയേറ്ററില്‍ കാണാന്‍ ആരുമില്ല, എന്നൊക്കെ ഓര്‍ത്ത് സങ്കടപ്പെട്ട ഔസേപ്പച്ചന്‍ തിയേറ്ററില്‍ തലകറങ്ങി വീണു. പ്‌ഷേ ആ ആദ്യം കണ്ട ആളുകള്‍ പോയി പറഞ്ഞിട്ടോ മറ്റോ സെക്കന്‍ഡ് ഷോ ആയപ്പോഴേക്കും ആളുകള്‍ കൂടി. പിന്നെ കേള്‍ക്കുന്നത് ആ സിനിമ ഹിറ്റായി എന്നാണ്. ചിത്രത്തിന്റെ നൂറാം ദിവസത്തെ ആഘോഷം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നതായി അഷറഫ് പറയുന്നു.