എര്‍ഫര്‍ട്ട്:വിമാനയാത്ര ഇന്നും പലരുടെയും സ്വപ്‌നമായിരിക്കും അല്ലേ… പക്ഷികളെപോലെ ചിറകടിച്ച് പറന്നുനടക്കാൻ ആകില്ലെങ്കിലും ആകാശത്തിന്റെ മനോഹാരിത ആസ്വദിച്ച് ഒരു യാത്ര. ദൂരസ്ഥലങ്ങളിലേക്ക് എളുപ്പത്തിലെത്താൻ വിമാനയാത്രകൾ നമ്മളെ സഹായിക്കുന്നു. 2009 ൽ ജർമ്മനിയിലൊരു വിമാനയാത്ര നടന്നു. എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ..ഈ വിമാനത്തിൽ സഞ്ചരിച്ച എല്ലാവരും നഗ്നരായിരുന്നു. അതെ വായിച്ചത് സത്യം തന്നെ. നാണം മറയ്ക്കാൻ പോലും യാത്രക്കാരുടെ ദേഹത്ത് ഒരു കഷ്ണം തുണിയില്ലായിരുന്നു.
കിഴക്കൻ ജർമ്മൻ നഗരമായ എർഫർട്ടിൽ നിന്ന് 2008 ജൂലൈ നാലിനാണ് നഗ്നരായ ഒരു കൂട്ടം ആളുകളെയും കൊണ്ട് ബാൾട്ടിക് സീ റിസോട്ടായ യൂസ്ഡമത്തിലേക്ക് യാത്ര പോയത്.ഒസിയുർലബ് എന്ന കമ്പനിയുടെ വെബ്‌സൈറ്റ് വഴി ചൂടപ്പം പോലെയാണ് ടിക്കറ്റ് അന്ന് വിറ്റ് പോയത്. 499 യൂറോയായിരുന്നു ടിക്കറ്റ് വില. 55 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. വിമാനത്തിൽ കയറുന്നത് വരെയും ഇറങ്ങുമ്പോഴും യാത്രക്കാർ വസ്ത്രം ധരിച്ചിരിക്കണമെന്ന് നിർബന്ധമായിരുന്നു. സുരക്ഷാ കാരണങ്ങളാൽ വിമാനത്തിലുടനീളം ജീവനക്കാർ വസ്ത്രം ധരിച്ചിരുന്നു.
ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ വ്യാപകമായി പ്രചരിച്ച ഒരു ജർമ്മൻ പ്രസ്ഥാനമാണ് Freikörperkultur (ഫ്രീ ബോഡി കൾച്ചർ) എന്ന് അർത്ഥമാക്കുന്ന FKK.FKK അവധി ദിനങ്ങൾ വർഷത്തിലെ ഏറ്റവും മികച്ച ആഴ്ചകൾ ചെലവഴിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമായിരുന്നു. ഇപ്പോൾ ഈ സ്വാതന്ത്ര്യം മേഘങ്ങൾക്ക് മുകളിൽ സാധ്യമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു ഒസിയുർലൗബിന്റെ മേധാവി എൻറിക്കോ ഹെസ് പറഞ്ഞിരുന്നത്.