FeaturedHome-bannerNationalNews

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; സ്കൂളുകള്‍ക്ക് ഇനി ഓൺലൈൻ ക്ലാസുകള്‍; 10, 12 ക്ലാസുകള്‍ക്ക് ബാധകമല്ല

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വായു മലിനീകരണ തോത് കണക്കിലെടുത്ത് 9-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികള്‍ക്കും  ഓൺലൈൻ ക്ലാസ് ആയിരിക്കുമെന്ന് പ്രഖ്യാപനം. അതേസമയം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ഫിസിക്കൽ ക്ലാസുകൾ സാധാരണ സമയമനുസരിച്ച് തുടരും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാ സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി എക്സിലൂടെ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 8 മണി മുതൽ പ്രാബല്യത്തിൽ വരുന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (GRAP) സ്റ്റേജ് 4 പ്രകാരം ഡൽഹി-NCR-ന് വേണ്ടി കേന്ദ്രത്തിൻ്റെ എയർ ക്വാളിറ്റി പാനൽ കർശനമായ മലിനീകരണ നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി പ്രഖ്യാപനം. GRAP-IV നിയമങ്ങൾ പ്രകാരം, ട്രക്കുകളുടെ പ്രവേശനം പൂർണ്ണമായും തലസ്ഥാനത്ത് നിരോധിക്കും. 

എല്ലാ അനാവശ്യ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തി വയ്ക്കും. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) വൈകിട്ട് 7 മണിക്ക് 457 എന്ന നിലയിൽ ‘സിവിയർ പ്ലസ്’ മാർക്ക് കടന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കര്‍ശനമാക്കിയത്.

അവശ്യസാധനങ്ങൾ കൊണ്ടുപോകുന്നതോ എൽഎൻജി, സിഎൻജി, ബിഎസ്-VI ഡീസൽ അല്ലെങ്കിൽ ഇലക്ട്രിക് പവർ തുടങ്ങിയ ശുദ്ധമായ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്നവയോ ഒഴികെയുള്ള ട്രക്കുകൾക്ക് അനുമതിയില്ല. EV-കൾ, CNG, BS-VI ഡീസൽ വാഹനങ്ങൾ ഒഴികെ ഡൽഹിക്ക് പുറത്ത് നിന്നുള്ള അവശ്യേതര ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളും നിരോധിച്ചു.

രാജ്യത്തെ ഏറ്റവും മലിനമായ രണ്ടാമത്തെ നഗരമായി ഡൽഹിയെ ഞായറാഴ്ച പട്ടികപ്പെടുത്തിയിരുന്നു. നഗരത്തിൻ്റെ 24 മണിക്കൂർ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) ദിവസവും വൈകിട്ട് 4 മണിക്ക് രേഖപ്പെടുത്തിയത് ‘കടുത്ത’ വിഭാഗത്തിൽ 441 ആയിരുന്നു. ശനിയാഴ്ച എ.ക്യു.ഐ 417 ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker