EntertainmentNews

മമ്മൂട്ടിയുടെ ‘നൻപകല്‍’ നായിക രമ്യാ പാണ്ഡ്യൻ വിവാഹിതയായി

ചെന്നൈ:പ്രശസ്ത തമിഴ്നടി രമ്യാ പാണ്ഡ്യൻ വിവാഹിതയായി. ലൈഫ് കോച്ചും യോ​ഗ പരിശീലകനുമായ ലോവൽ ധവാനാണ് ജീവിത പങ്കാളി. വിവാഹത്തിന്റെ ചിത്രങ്ങൾ രമ്യ പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

തമിഴ് പരമ്പരാ​ഗത വേഷങ്ങളായിരുന്നു വധൂവരന്മാരുടേത്. ചുവന്ന പട്ടുസാരിയായിരുന്നു രമ്യയുടെ വേഷം. ഓഫ് വൈറ്റ് പട്ട് വേഷ്ടിയും ഷർട്ടുമായിരുന്നു ലോവൽ ധരിച്ചിരുന്നത്. ഞങ്ങളുടെ യാത്ര ആരംഭിച്ച ഗംഗയുടെ തീരത്ത് ഞങ്ങളുടെ ആത്മാവിനെ ബന്ധിച്ചു. എന്നേക്കും അനുഗ്രഹിക്കപ്പെട്ടു എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രമ്യ കുറിച്ചത്.

അടുത്ത കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. രമ്യയുടെ കസിൻ സഹോദരി കീർത്തി പാണ്ഡ്യനും ഭർത്താവും നടനുമായ അശോക് സെൽവനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു ഇവർ വിവാഹിതരായത്.

കുക്കൂ വിത്ത് കോമാളി എന്ന ചിത്രത്തിലൂടെയും തമിഴ് ബി​ഗ് ബോസിലൂടെയും ശ്രദ്ധേയയാണ് രമ്യാ പാണ്ഡ്യൻ. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലും രമ്യാ പാണ്ഡ്യൻ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നവംബർ 15-നാണ് സുഹൃത്തുക്കൾക്കുവേണ്ടിയുള്ള വിവാഹപ്പാർട്ടി നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker